Onam weather forecast 2024 : ഉത്രാടപ്പാച്ചിലില്‍ മഴ ഒപ്പം കൂടുമോ, പൂക്കളത്തിന് കുട ചൂടണോ?
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓണത്തിന് ഇത്തവണ കനത്ത മഴ സാധ്യതയില്ല. ഉത്രാടം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൂടുതലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്.
ഇന്നു മുതല്‍ തിരുവോണം ഉള്‍പ്പെടെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയോ മറ്റ് ഏജന്‍സികളുടേയോ അന്തരീക്ഷ പ്രവചനത്തിലും അലര്‍ട്ടുകളില്ല. സാധാരണ രീതിയില്‍ ഒറ്റപ്പെട്ട മഴയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്ന് മെറ്റ്ബീറ്റ് വെതറിന്റെ എം.ഡിയും അറിയിച്ചു.
കേരള തീരം മുതല്‍ ഗുജറാത്ത് വരെ നീണ്ടു കിടക്കുന്ന തീരദേശ ന്യൂനമര്‍ദ പാത്തി (Offshore Trough) യാണ് ഇന്നും കേരളത്തില്‍ മഴ നല്‍കിയത്. അടുത്ത ദിവസങ്ങളില്‍ ഇത് ദുര്‍ബലമാകുന്നതോടെ കേരളത്തില്‍ മഴക്ക് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങള്‍ ഇല്ലാതാകും.
ബംഗാള്‍ ഉള്‍ക്കടലില്‍ നേരത്തെ രൂപപ്പെട്ട് ഒഡിഷയിലെ പുരിയില്‍ കരകയറിയ ന്യൂനമര്‍ദം നിലവില്‍ വടക്കുകിഴക്കന്‍ മധ്യപ്രദേശിനു മുകളില്‍ ശക്തികൂടിയ ന്യൂനമര്‍ദം (Well Marked Low Pressure – WML) ആയി നിലകൊള്ളുന്നു. ഈ സിസ്റ്റം ഇന്ന് വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദം (Depression) ആകാനാണ് സാധ്യത. നേരത്തെ തീവ്രന്യൂനമര്‍ദമായിരുന്നത് ശക്തി കുറയുകയായിരുന്നു. കരയ്ക്കു മുകളില്‍ ന്യൂനമര്‍ദം ഒരിക്കല്‍ ദുര്‍ബലമായ ശേഷം വീണ്ടും ശക്തിപ്പെടുന്നത് അപൂര്‍വമാണ്.
ഏതായാലും ഈ സിസ്റ്റ് കേരളത്തെ ഇനി ബാധിക്കില്ല. അറബിക്കടലില്‍ മേഘങ്ങള്‍ രൂപപ്പെടുകയും അത് കരയിലും കടലിലുമായി പെയ്തു പോകുകയുമാണ്. ന്യൂനമര്‍ദപാത്തി കാരണം ഇവ അതിവേഗം കരയിലെത്തി പെയ്യുന്നു. കിഴക്കന്‍ മേഖലയേക്കാള്‍ തീരദേശത്തും ഇടനാട്ടിലും മഴ ലഭിക്കുന്ന രീതിയിലാണ് മഴയുടെ ഇപ്പോഴത്തെ സ്വഭാവം.
ഉത്രാടപ്പാച്ചിലില്‍ മഴ ഒപ്പം കൂടും
ഉത്രാടത്തിന് വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലെ ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകും. വൈകിട്ടും രാത്രിയും മഴ സാധ്യതയുള്ളതിനാല്‍ തെരുവു കച്ചവടക്കാരും മറ്റും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക. വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ സാധ്യത കൂടുതല്‍. കോഴിക്കോട് നഗരത്തിലും മഴ സാധ്യത. തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലും ഉത്രാടപ്പാച്ചിലില്‍ മഴ പ്രതീക്ഷിക്കണം.
തിരുവോണത്തിന് മുറ്റത്ത് പൂവിടാം
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഓണപ്പൂക്കളത്തിന് ഇത്തവണ കുടചൂടേണ്ടിവരില്ല. തിരുവോണത്തിന് മിക്കയിടങ്ങളിലും മുറ്റത്ത് പൂവിടാന്‍ കഴിയുന്ന കാലാവസ്ഥ പ്രതീക്ഷിക്കാം. തിരുവോണ ദിവസം കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് മഴ സാധ്യത. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറവുമാണ്.
അവിട്ടം മുതല്‍ കാലാവസ്ഥയില്‍ നേരിയ മാറ്റങ്ങള്‍ പ്രകടമാകും. കാറ്റിന്റെ പാറ്റേണില്‍ വരുന്ന മാറ്റങ്ങളാണ് ഇതിനു കാരണം. തമിഴ്‌നാട്ടിലും കേരളത്തിന്റെ കിഴക്കന്‍ മേഖലയിലും ഇടിയോടെ മഴ ലഭിക്കും. കാറ്റിന്റെ ഗതിമുറിവാണ് (LWD) കാരണം. തുലാവര്‍ഷമാണെന്ന് തെറ്റിദ്ധരിച്ചേക്കാമെങ്കിലും കാലവര്‍ഷം വിടവാങ്ങിയ ശേഷമേ തുലാവര്‍ഷക്കാറ്റിന് പ്രവേശിക്കാനാകൂ. കാലവര്‍ഷം വിടവാങ്ങല്‍ സൂചനകള്‍ ഈ മാസം പകുതിക്ക് ശേഷം കണ്ടു തുടങ്ങും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page