Us Malayali News (11/09/24) : എ.കെ.എം.ജി 45ാം വാർഷിക സമ്മേളനം നവ്യാനുഭവമായി

Us Malayali News (11/09/24) : എ.കെ.എം.ജി 45ാം വാർഷിക സമ്മേളനം നവ്യാനുഭവമായി

സാൻ ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എ.കെ.എം.ജി യുടെ (അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്) 45 ാം വാർഷിക സമ്മേളനം അതുല്ല്യമായ അനുഭവം നൽകിയാണ് സാൻ ഡിയാഗോയിൽ അരങ്ങേറിയത്. മികച്ച ആസൂത്രണം, മെച്ചപ്പെട്ട വിഭവങ്ങൾ, മികവാർന്ന അവതരണം. എല്ലാ അർത്ഥത്തിലും കൺവൻഷൻ സംഘടനയുടെ ശക്തിയും പ്രസക്തിയും വിളിച്ചു പറയുന്നതതായി. അമേരിക്കയിലും കാനഡയിൽനിന്നുമായി 500ൽ അധികം ഡോക്ടർമാരാണ് മൂന്നു ദിവസത്തെ കൺവൻഷനിൽ ഒത്തുചേർന്നത്.

പ്രസിഡന്റ് ഡോ സിന്ധു പിള്ള, കൺവൻഷൻ ചെയർമാൻ ഡോ രവിരാഘവൻ, സാൻ ഡിയാഗോ ഡിസ്ട്രിക് അറ്റോർണി് സമ്മർ സ്റ്റീഫൻ, മുൻ സാരഥികളായിരുന്ന ഡോ.രാധാ മേനോൻ, ഡോ.ജോർജ്ജ് തോമസ്, ഡോ.ഇനാസ് ഇനാസ്, ഡോ.രവീന്ദ്ര നാഥൻ, ഡോ.റാം തിനക്കൽ, ഡോ.വെങ്കിട് അയ്യർ എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ചതോടെയാണ് പരിപാടികൾ തുടങ്ങിയത്.

ഘോഷയാത്ര, സമുദ്ര കപ്പലിലെ ഡിന്നർ, ഓണസദ്യ, യോഗ സെഷനുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ഫോറങ്ങൾ, ബിസിനസ് സംവാദങ്ങൾ, സാഹിത്യ ഫോറങ്ങൾ, ചിത്രപ്രദർശനം, ചുവർചിത്ര ശില്പശാല, ഫാഷൻ ഷോ, കാമ്പസ് ടാലന്റ് നൈറ്റ്, കലാവിരുന്ന്..കൺവൻഷനെ വിജയിപ്പിക്കുന്ന എല്ലാ ഘടകങ്ങളും പാകത്തിൽ സമന്യയിപ്പിക്കാൻ സംഘാടകർക്കായി.
ആരോഗ്യപ്രവർത്തകരുടെ ഒത്തുചേരൽ എന്ന നിലയിൽ പ്രൊഫഷണൽ നൈപുണ്യങ്ങൾ മികവുറ്റ രീതിയിൽ വികസിപ്പിക്കാനുള്ള സെഷനിൽ അതത് മേഖലയിലെ മുൻ നിരക്കാരെ തന്നെ എത്തിക്കാനായി.

ഡോ.ഹരി പരമേശ്വരൻ, ഡോ. നിഗിൽ ഹാറൂൺ, ഡോ. വെങ്കിട് എസ്. അയ്യർ, സുബ്രഹ്‌മണ്യ ഭട്ട്, വിനോദ് എ. പുല്ലാർക്കട്ട്, ഡോ. ആശാ കരിപ്പോട്ട്, ഡോ. നജീബ് മൊഹിദീൻ, പ്രമോദ് പിള്ള, ഡോ. ഇനാസ് ഇനാസ്, അക്ഷത് ജെയിൻ, ഡോ. അംബിക അഷ്‌റഫ്, ഹർഷ് ഡി. ത്രിവേദി, ഡോ.നിഷ നിഗിൽ ഹാറൂൺ എന്നിവർ ആരോഗ്യ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ, ചികിത്സാ രീതികൾ, ശാസ്ത്രീയ ഗവേഷണങ്ങൾ, മികച്ച പ്രാക്ടീസ് മാർഗങ്ങൾ എന്നിവയെ കുറിച്ചുള്ള പുതിയ അറിവുകളും പരിചയങ്ങളും പങ്കുവെച്ചു.

കൺവൻഷൻ സുവനീർ കൺവൻഷൻ ചെയർമാൻ ഡോ രവി രാഘവനിൽ നിന്ന് സ്വീകരിച്ച് ഡിസ്ട്രിക് അറ്റോർണി് സമ്മർ സ്റ്റീഫൻ പ്രകാശനം ചെയ്തു. ക്യാൻസർ രംഗത്ത് ലോക പ്രശസ്തനായ മലയാളി ഡോ എം വി പിള്ളയക്ക് എകെഎംജി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചത് വലിയൊരു ഗുരു ദക്ഷിണ അർപ്പിക്കലായി.അമേരിക്കയിലെ പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധനും തോമസ് ജഫർസൺ യൂണിവേഴ്‌സിറ്റി ഓങ്കോളജി ക്ലിനിക്കൽ പ്രൊഫസറുമായ ഡോ.എം.വി. പിള്ള ലോകാരോഗ്യ സംഘടനാ കാൻസർ കെയർ കൺസൾട്ടന്റാണ്.

ഇന്റർനാഷണൽ നെറ്റ്വർക്ക് ഫോർ കാൻസർ ട്രീറ്റ്‌മെന്റ് ആന്റ് റിസർച്ച് സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഡോ.എം.വി. പിള്ള നിറവാർന്നതായിരുന്നു സാംസ്‌കാരിക പരിപാടികൾ . തിരുവാതിരയും ഒപ്പനയും മാർഗ്ഗംകളിയും സമന്വയിപ്പിച്ചുള്ള നൃത്തശില്പം, മനോജ് കെ ജയൻ, മഞ്ജരി, ഹാസ്യനടൻ രാമേഷ് പിഷാരടി , സംവിധായിക മീരാ മേനോൻ , യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ചാൻസലർ പ്രദീപ്കുമാർ ഖോസ്ല തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ഗ്രാന്റ് ഫിനാലയ്ക്ക് പ്രൗഡികൂട്ടി.

രഞ്ജിത് പിള്ളയുടെ ഭാവനയിൽ വിരിഞ്ഞ് തിരക്കഥ എഴുതി സന്തോഷ് വർമ്മ സംഗീതം നൽകി ദിവ്യാ ഉണ്ണിയും സംഘവും അവതരിപ്പിച്ച ‘യെവ്വാ’ എന്ന വിസ്മയ ഷോ ആയിരുന്നു പരിപാടികളുടെ തിലകക്കുറി. ഡോക്ടർമാർ ചേർന്ന് അവതരിപ്പിച്ച യെവ്വ എകെഎംജിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേറിട്ട കലാവിരുന്നായിരുന്നു. കൺവൻഷൻ മികവാർന്ന നിലയിൽ സംഘടിപ്പിക്കനായത് സഹപ്രവർത്തകരുടെ കൂട്ടായ പിന്തുണ കൊണ്ടുമാത്രമാണെന്നും ഓരോരുത്തരോടും നന്ദി അറിയിക്കുന്നതായും ഡോ സിന്ധു പിള്ള പറഞ്ഞു. എകെഎംജിയുടെ 39ാമത് പ്രസിഡന്റായിരുന്നു ഡോ. സിന്ധു പിള്ള.

metbeat news

യു.എസ് മലയാളി വാർത്തകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Global Malayali FB Group

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Content editor in Metbeat News International Desk. Also, Career and Educational content writer. She Has Master Degree in English from Calicut university. 5-year experience in Journalism Field

Leave a Comment