Oman weather update 18/01/24: വടക്കു പടിഞ്ഞാറൻ ശൈത്യക്കാറ്റ്: ഒമാനിൽ തണുപ്പ് കൂടും
മസ്കത്ത്: പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ ഭാഗമായി വരും ദിവസങ്ങളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശൈത്യം കൂടും. അറേബ്യൻ രാജ്യങ്ങളിലെ കാലാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം metbeatnews.com നൽകിയ Metbeat Weather ന്റെ വിശദ ഗൾഫ് കാലാവസ്ഥ റിപ്പോർട്ടിലും ഒമാനിൽ താപനില കുറയുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ശൈത്യ കാറ്റിനെ തുടർന്ന് താപനിലയിൽ വലിയ തോതിൽ കുറവുണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
വടക്കൻ ഗവർണറേറ്റുകളിൽ താപനിലയിൽ പ്രകടമായ മാറ്റമുണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പിൽ പറയുന്നു. പർവത പ്രദേശങ്ങളിലായിരിക്കും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ മസ്‌കത്തിൽ രാത്രി താപനില 18 ഡിഗ്രി സെൽഷ്യസ്വരെ കുറയാൻ സാധ്യതയുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബൽ ശംസിലാണ്. 2.1 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില.
സുൽത്താനേറ്റിന്റെ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ പടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഇത് പൊടിക്കാറ്റിനും അസ്ഥിര വസ്തുക്കൾ കാറ്റിൽ പറന്നുപോകാനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.
ഒമാനിലെ കടൽ കാലാവസ്ഥ തൃപ്തികരമാണ്. ഞങ്ങളുടെ ഗൾഫ് കാലാവസ്ഥ ഗ്രൂപ്പിൽ അംഗമകാൻ പ്രവാസികൾ ഇവിടെ ക്ലിക്ക് ചെയ്യുക.