Oman Weather 25/02/24: ഒമാനിലും UAE യിലും ഇന്നു മുതൽ മഴ സാധ്യത
അറേബ്യൻ ഗൾഫിന് സമീപത്തെ രണ്ട് ന്യൂനമർദങ്ങൾ ഈ ആഴ്ച ഒമാനിലും UAE യിലും ശക്തമായ മഴക്ക് കാരണമാകും. ആദ്യ ന്യൂനമർദ്ദം ഒമാനിൽ ഈയാഴ്ച തുടക്കത്തിൽ മഴ നൽകും. ഇന്ന് രാവിലെ മുതൽ പലയിടത്തും മേഘാവൃതമായ അന്തരീക്ഷം ഉടലെടുക്കും. ഇന്നും നാളെയും ഒമാനിൽ വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാം.
മുസന്ദം ഗവർണറേറ്റിൽ മഴ തുടർച്ചയായ ലഭിക്കും. ഹജർ പർവത നിരകളിൽ ശക്തമായ മഴയും മലവെള്ള പാച്ചിലും പ്രതീക്ഷിക്കണം. നോർത്ത് അൽ ബാത്തിനയിലടക്കം കടൽ പ്രകഷുബ്ധമാകും. ആദ്യ ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഇന്നും നാളെയുമാണ് ഒമാനിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
ഈയാഴ്ച അവസാനം രണ്ടാമത്തെ ന്യൂനമർദ്ദത്തിന്റെ ഭാഗമായും മഴ ലഭിക്കും. ഉമ്മാൻറെ തെക്കുഭാഗത്തായി വിവിധ ഉയരങ്ങളിൽ മേഘരൂപീകരണം നടക്കുന്നുണ്ട്. ചില ഭാഗങ്ങളിൽ ക്യൂമിലോ നിമ്പസ് മേഘങ്ങളും ദൃശ്യമാണ്. ശക്തമായ മഴക്കും മിന്നലിനും കാറ്റിനും ഇത് കാരണമാകും. അതിനാൽ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ അറിയിച്ചു.
ഒമാനിലും യു.എ.ഇയിലും ഈയാഴ്ച മഴക്ക് സാധ്യതയുണ്ടെന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂനമർദ്ദത്തിന്റെ ഭാഗമായി ശക്തമായ മഴ കാറ്റ് മിന്നൽ ആലിപ്പഴ വർഷം തുടങ്ങിയവയാണ് പ്രതീക്ഷിക്കേണ്ടത്. വിവിധ പ്രദേശങ്ങളിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും കനത്ത മഴയെ തുടർന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.