കനത്ത ചൂടിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് ഉത്തരേന്ത്യ; അസമിലെ പ്രളയം 400,000-ത്തിലധികം ആളുകളെ ബാധിച്ചു
കനത്ത ചൂടിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് ഉത്തരേന്ത്യ. വെള്ളിയാഴ്ച അസമിലെ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. പല ജില്ലകളിലും 400,000-ത്തിലധികം ആളുകൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടതായി അധികൃതർ അറിയിച്ചു.
കോപ്പിലി, ബരാക്, കുഷിയറ ഉൾപ്പെടെ നിരവധി പ്രധാന നദികൾ വ്യാഴാഴ്ച വൈകുന്നേരം വരെ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
ബജാലി, ബക്‌സ, ബാർപേട്ട, ബിശ്വനാഥ്, കച്ചാർ, ദരാംഗ്, ഗോൾപാറ, ഹൈലകണ്ടി, ഹോജായ്, കാംരൂപ്, കരിംഗഞ്ച്, കൊക്രജാർ, ലഖിംപൂർ, നാഗോൺ, നാൽബാരി, സോനിത്പൂർ, സൗത്ത് സൽമാര, താമുൽപൂർ, ഉദൽഗുരി എന്നീ 19 ജില്ലകളിലെ നാല് ലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടിലാവുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴയാണ് പ്രളയത്തിലേക്ക് നയിച്ചത്.
അസമിൻ്റെ മിക്ക ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനൊപ്പം മഴ സാധ്യതയുണ്ട്.
വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത് കരിംഗഞ്ചിലാണ്. 250,000-ത്തിലധികം ആളുകളെ ബാധിച്ചു, തുടർന്ന് ദരംഗ്, താമുൽപൂർ എന്നിവിടങ്ങൾ ബാധിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 36 ആയി.
100 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇവിടെ 14,000 ത്തിലധികം ആളുകൾ അഭയം പ്രാപിച്ചു.
പ്രളയബാധിത ജില്ലകളിൽ നിരവധി കായലുകൾ, റോഡുകൾ, പാലങ്ങൾ എന്നിവ വെള്ളപ്പൊക്കത്തിൽ തകർന്നതായി അധികൃതർ അറിയിച്ചു.
അതേസമയം ഡൽഹിയിൽ കനത്ത ചൂട് തുടരുകയാണ്. ഇന്നലെ മാത്രം ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിൽ 22 മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസമായി ഡൽഹിയിൽ കഠിനമായ ചൂട് ആണ്. കഴിഞ്ഞ ദിവസം ചില പ്രദേശങ്ങളിൽ ചാറ്റിൽ മഴ ലഭിച്ചെങ്കിലും ചൂടിന് അതൊരു ആശ്വാസമായിരുന്നില്ല. ഉഷ്ണ തരംഗസാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ മറ്റന്നാള്‍ മൂന്ന് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് . കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് തീവ്രമായ മഴ (Extremely Heavy Rainfall).
ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് നൽകിയിട്ടുണ്ട് കാലാവസ്ഥ വകുപ്പ്.
photo credit : PTI and CNN
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.