ഓഗസ്റ്റില്‍ ലാനിനയില്ല, എന്‍സോയും ഐ.ഒ.ഡിയും ന്യൂട്രലില്‍ തുടരുന്നു

ഓഗസ്റ്റില്‍ ലാനിനയില്ല, എന്‍സോയും ഐ.ഒ.ഡിയും ന്യൂട്രലില്‍ തുടരുന്നു

ഓഗസ്റ്റ് മാസത്തോടെ പസഫിക് സമുദ്രത്തില്‍ ലാനിന (La Nina) രൂപപ്പെടുമെന്ന നേരത്തെയുള്ള പ്രവചനത്തിന് മാറ്റം. ഇപ്പോഴത്തെ സൂചന പ്രകാരം ലാനിന വൈകാനിടയുണ്ടെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികളും ഈ സൂചനയാണ് ഇപ്പോള്‍ നല്‍കുന്നത്. ജൂലൈ 29 ലെ കണക്കനുസരിച്ച് Nino 3.4 മേഖലയിലെ സമുദ്രോപരിതാപനില (Sea Surface Temperature-SST) വ്യതിയാനം + 0.1 ഡിഗ്രിയാണ്. ജൂലൈ 24 ന് +0.4 ആയിരുന്നു. ഇപ്പോഴും ഇവിടെ കടല്‍വെള്ളത്തിന് നേരിയ ചൂടുണ്ട് എന്നാണ് വ്യക്തമാകുന്നത്.

എന്താണ് ലാനിന
കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതല താപനില സാധാരണയേക്കാള്‍ കുറയുന്നതിനെയാണ് ലാനിന La Nina എന്നു വിളിക്കുന്നത്. ഇന്ത്യയിലുള്‍പ്പെടെ ശക്തമായ മഴക്ക് ലാനിന കാരണമാകാറുണ്ട്.

എല്‍നിനോക്ക് ശേഷം ഇപ്പോള്‍

ഇന്ത്യയിലുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കടുത്ത ചൂടിനും വരള്‍ച്ചക്കും ഇടയാക്കുന്ന എല്‍നിനോ (El Nino) അവസാനിച്ചത് കഴിഞ്ഞ വേനലിന്റെ അവസാനമാണ്. ഇതോടെ മഴക്കാലത്ത് സാധാരണ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. സാധാരണ തോതില്‍ ഇത്തവണ കാലവര്‍ഷം ലഭിക്കുകയും ചെയ്തു.

ലാനിനോ ഈ മാസമില്ല

ഓഗസ്റ്റില്‍ ലാനിന സജീവമാകുമെന്ന നേരത്തെയുള്ള കാലാവസ്ഥാ പ്രവചനം കേരളത്തിലുള്‍പ്പെടെ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഓഗസ്റ്റില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രളയമുണ്ടായതായിരുന്നു ഇതിനു കാരണം. എന്നാല്‍ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ലാനിന ഓഗസ്റ്റിലുണ്ടാകില്ല എന്ന് ഉറപ്പിക്കാമെന്ന് മെറ്റ്ബീറ്റ് വെതര്‍ സ്ഥാപകന്‍ വെതര്‍മാന്‍ കേരള പറയുന്നു.

ഒക്ടോബറോടെ പ്രതീക്ഷിക്കാം

നിലവില്‍ കിഴക്കന്‍ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ താപനിലയില്‍ നിന്ന് കുറയുമ്പോഴാണ് ലാനിന ഉണ്ടാകുക. അമേരിക്കന്‍ ദേശീയ കാലാവസ്ഥാ ഏജന്‍സിയായ ക്ലൈമറ്റ് പ്രഡിക്ഷന്‍ സെന്ററിന്റെ പ്രവചനം അനുസരിച്ച് ഓഗസ്റ്റ്- ഒക്ടോബറില്‍ ലാനിന സാധ്യത 70 % ആണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മണ്‍സൂണ്‍ കാലം. ഇതിനുള്ളില്‍ തന്നെ ലാനിന ഉണ്ടായേക്കുമെന്നാണ് അമേരിക്കന്‍ ഏജന്‍സി നല്‍കുന്ന പ്രവചനം.

ഉത്തരാര്‍ധ ഗോളത്തിലെ ശൈത്യകാലത്ത് ലാനിന തുടരുന്നതിനുള്ള സാധ്യതയാണ് ഈ ഏജന്‍സി പ്രവചിക്കുന്നത്. 2024 അവസാനമെത്തുന്ന ലാനിന 2025 ആദ്യ പാദത്തിലും തുടരും. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ലാനിന തുടരാനുള്ള സാധ്യത 50 % ആണ്. മാര്‍ച്ചോടെ വീണ്ടും ന്യൂട്രല്‍ പൊസിഷനിലേക്ക് വരും.

അടുത്ത വേനലില്‍ എല്‍നിനോയില്ല

അടുത്ത വേനല്‍ കാലമായ മാര്‍ച്ച് മുതല്‍ മെയ് മാസം വരെ എല്‍നിനോയില്ല. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്‍ച്ചാ ഭീതിയും കുറയും. ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ചുമാസക്കാലം എല്‍നിനോ ഉണ്ടാകാനുള്ള സാധ്യത 10 % ല്‍ താഴെയാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പ്രവചിക്കുന്നത്. ഓഷ്യന്‍ നിനോ ഇന്റക്‌സ് (ONI) ജൂണില്‍ നേരിയ തോതില്‍ തണുത്ത നിലയിലായിരുന്നെങ്കില്‍ ജൂലൈയില്‍ നേരിയ തോതില്‍ ചൂടായ നിലയിലാണ്. കിഴക്കന്‍-മധ്യ പസഫിക് സമുദ്രത്തിലെ SST കണക്കാക്കുന്നതാണ് ONI എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

ആസ്‌ത്രേലിയന്‍ കാലാവസ്ഥാ വകുപ്പായ (Bureau Of Meteorology BOM) ന്റെ പ്രവചന പ്രകാരവും ലാനിന വൈകും.

ഐ.ഒ.ഡിയും നെഗറ്റീവായി തുടരും

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്രോപരിതാപനിലയായ (ഐ.ഒ.ഡി) യും ന്യൂട്രലില്‍ തുടരുകയാണ്. ഇതും അടുത്ത രണ്ടു മാസത്തേക്ക് ഇതേസ്ഥിതിയില്‍ തുടരാനാണ് സാധ്യത. ജൂലൈ 28 ന് അവസാനിച്ച ആഴ്ചയിലെ കണക്ക് പ്രകാരം ഐ.ഒ.ഡി -0.3 ഡിഗ്രി സെല്‍ഷ്യസ് ആണ്. വിവിധ കാലാവസ്ഥാ മോഡലുകളുടെ പ്രവചനത്തിലും താപനിലയില്‍ വലിയ മാറ്റം പ്രവചിക്കുന്നില്ല.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment