ഭൂമിയുടെ മലിനീകരണ തോത് കണ്ടു പിടിക്കാൻ ഉപഗ്രഹം വിക്ഷേപിച്ച് നാസ

ആദ്യ ബഹിരാകാശ മലിനീകരണ ട്രാക്കിംഗ് ഉപകരണം പുറത്തിറക്കി നാസ. നാസയും സ്പേസ് എക്സും ചേർന്നാണ് ഉപകരണം പുറത്തിറക്കിയത്. ഏപ്രിൽ ഏഴിനാണ് വിക്ഷേപണം നടത്തിയത്. ഫ്ലോറിഡയിലെ കേപ് കനാവറൽ ബഹിരാകാശ സേനാനിലയത്തിൽ നിന്നാണ് ട്രോപ്പോസ് ഫെറിക് എമിഷൻസ് മോണിറ്ററിങ് ഓഫ് പൊലൂഷൻ (ടെമ്പോ )വിക്ഷേപിച്ചത്.

വടക്കേ അമേരിക്കയിലെ നിരവധി പ്രദേശങ്ങൾ ഉൾപ്പെടെ പകൽ സമയങ്ങളിൽ ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഒരു നിശ്ചിത ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്ന് വായുവിന്റെ ഗുണനിലവാരം അളക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഉപകരണം ആയിരിക്കും ടെമ്പോ. കൂടാതെ ഇത് വടക്കേ അമേരിക്കയിൽ ഉടനീളം വായുവിന്റെ ഗുണനിലവാരം ട്രാക്ക് ചെയ്യും. എല്ലാവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയും.

കാട്ടുതീ തിരക്കേറിയ ട്രാഫിക്, അഗ്നിപർവ്വതങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണങ്ങൾ തുടങ്ങി എല്ലാറ്റിന്റെയും ഫലങ്ങൾ നിരീക്ഷിക്കുന്നതിലൂടെ വടക്കേ അമേരിക്കയിലുടനീളം ഉള്ള വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാനും ഈ ഡാറ്റ സഹായിക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബില്‍ നെൽസൺ പറഞ്ഞു.

എയർ ക്വാളിറ്റി അലോട്ടുകൾ മെച്ചപ്പെടുത്തുന്നതിനും, രാസവള പ്രയോഗത്തിന്റെ ഫലങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന മലിനീകരണ തോത് നിരീക്ഷിക്കുന്നതിനും ഈ ഡാറ്റ നിർണായക പങ്കു വഹിക്കും. നാസയുടെ ഈ ഡാറ്റ എല്ലാവർക്കും പെട്ടെന്ന് ആക്സസ് ചെയ്യാൻ കഴിയും എന്ന് നാസയുടെ എർത്ത് സയൻസ് ഡിവിഷൻ ഡയറക്ടർ കാരെൻ സെന്റ് ജർമെയ്ൻ പറഞ്ഞു.

അന്താരാഷ്ട്ര പങ്കാളികളുമായി കൂടുതൽ അടുത്ത് പ്രവർത്തിച്ച് ആഗോള വായുവിന്റെ ഗുണനിലവാരവും ഗതിയും മനസ്സിലാക്കുന്നതിന് ഇത് സഹായിക്കുമെന്നും, പുതിയൊരു യുഗത്തെ ഇത് അടയാളപ്പെടുത്തും എന്നും ടെമ്പോ പ്രോഗ്രാം ശാസ്ത്രജ്ഞനും നാസയുടെ ട്രോപോസ്ഫെറിക് കോമ്പോസിഷൻ പ്രോഗ്രാം മാനേജരുമായ ബാരിലെഫർ പറഞ്ഞു.

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment