ജലനിരപ്പ് 141 അടിയിലെത്തി, മുല്ലപ്പെരിയാറില്‍ രണ്ടാംഘട്ട മുന്നറിയിപ്പ്
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയിലെത്തിയതോടെ രണ്ടാംഘട്ട മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്. ഇന്ന് വൈകിട്ട് ഏഴോടെയാണ് ജലനിരപ്പ് 141 അടിയിലെത്തിയത്. തുടര്‍ന്ന് തേക്കടി അസി.എന്‍ജിനീയര്‍ രണ്ടാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
142 അടിയാണ് പരമാവധി സംഭരണ ശേഷി. ഇന്ന് വൈകിട്ട് 140.80 അടിയില്‍ വെള്ളമെത്തിയിരുന്നു. 1,714 ക്യൂസെക്‌സ് വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയിരുന്നത്. 300 ക്യൂസെക്‌സ് വെള്ളമാണ തുറന്നുവിടുന്നത്. വൈഗ ഡാമില്‍ ഇപ്പോള്‍ 69.60 അടിയായി ജലനിരപ്പ് ഉയര്‍ന്നു. 71 അടിയാണ് വൈഗ ഡാമിലെ പരമാവധി സംഭരണ ശേഷി. വൈഗയിലേക്ക് 2,190 ക്യൂസെക്‌സ് വെള്ളം ഒഴുകിയെത്തുന്നുണ്ട്. 1,999 ക്യൂസെക്‌സ് പുറത്തേക്ക് ഒഴുക്കിവിടുന്നു.