കനത്ത മഴ; സമ്മേളന നഗരി നിര്‍മാണം തടസ്സപ്പെട്ടു,മുജാഹിദ് സംസ്ഥാന സമ്മേളനം മാറ്റി

കനത്ത മഴ; സമ്മേളന നഗരി നിര്‍മാണം തടസ്സപ്പെട്ടു,മുജാഹിദ് സംസ്ഥാന സമ്മേളനം മാറ്റി

അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കരിപ്പൂരിലെ സമ്മേളന നഗരി നിര്‍മാണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 25 മുതല്‍ 28 വരെ നടക്കേണ്ടിയിരുന്ന മുജാഹിദ് സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 15, 16, 17, 18 തിയ്യതികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ എന്‍ എം മര്‍കസുദഅ്‌വ സംയുക്ത കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്കി.

കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ശക്തമായ മഴയില്‍ കരിപ്പൂരിലെ നാല്പത് ഏക്കറയോളം വിശാലമായ സമ്മേളന നഗരിയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും പന്തല്‍ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുകയും ചെയ്തു. ജനുവരി 17വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുള്ളതിന്നാലുമാണ് തിയ്യതിയില്‍ മാറ്റം വരുത്തിയത്.

ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ക്ക് സമ്മേളനം വീക്ഷിക്കാനും പ്രാര്‍ത്ഥന നിര്‍വഹിക്കാനും സൗകര്യപ്പെടുന്ന പ്രധാന പന്തലിനു പുറമെ അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങള്‍, ഭക്ഷണ വിതരണ ഹാള്‍, കിച്ചണ്‍, ഗസ്റ്റ്‌റും, ഓഫീസ് എന്നിവയും ഒരുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ദി മേസേജ് സയന്‍സ് എക്‌സിബിഷനുവേണ്ടി വിശാലമായ എയര്‍ കണ്ടീഷന്‍ഡ് പന്തലും നിര്‍മിക്കുന്നുണ്ട്. കിഡ്‌സ് പോര്‍ട്ട് പവലിയനില്‍ മിനി പാര്‍ക്ക് ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളും ഒരുക്കും.

സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ കാര്‍ഷിക മേളയൊരുക്കുന്നുണ്ട്. അതിന്റെ പവലിയന്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. പുതുക്കിയ സമ്മേളന തിയ്യതിക്കനുസൃത മായി കാര്‍ഷിക മേള ഫെബ്രുവരി 9 മുതല്‍ 18 വരെയും സയന്‍സ് എക്‌സിബിഷന്‍ ഫെബ്രുവരി 9 മുതല്‍ 16 വരെയും കിഡ്‌സ് പോര്‍ട്ട് ഫെബ്രുവരി10 മുതല്‍ 18 വരെയും ബുക്സ്റ്റാള്‍ജിയ ബുക്‌ഫെയര്‍ ഫെബ്രുവരി 9 മുതല്‍ 18 വരെയും ഖുര്‍ആന്‍ പഠന സീരീസ് ഫെബ്രുവരി 4 മുതല്‍ 14 വരെയും മാറ്റി നിശ്ചയിച്ചു.

Metbeat Weather ന്റെ കാലാവസ്ഥാ അവലോകന വാര്‍ത്തകള്‍ക്കും ഏറ്റവും കൃത്യതയാര്‍ന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ക്കും ഈ whatsaap ഗ്രൂപ്പില്‍ അംഗമാകുക.

Metbeat News


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment