താപനില പൂജ്യം ഡിഗ്രി; മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

താപനില പൂജ്യം ഡിഗ്രി; മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

തണുപ്പും,മഞ്ഞും ആസ്വദിച്ച് മനോഹര കാഴ്ചകൾ കാണാൻ ഇടുക്കിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നു. ക്രിസ്മസ്–പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെ, കഴിഞ്ഞ ശനിയാഴ്ച മുതലാണ് തിരക്ക് കൂടി തുടങ്ങിയത് . മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം ഒട്ടേറെപ്പേർ മൂന്നാറിലേക്ക് എത്തുന്നുണ്ട് . മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലെല്ലാം കഴിഞ്ഞദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.  ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി എത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാൻ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവ നേരത്തേതന്നെ ഒരുങ്ങിയിട്ടുണ്ട്. വാഗമണ്ണിൽ മൊട്ടക്കുന്നുകളും അഡ്വഞ്ചർ പാർക്കുമാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ.

മഞ്ഞണിഞ്ഞ് മൂന്നാർ

ഗ്ലാസ് ബ്രിജ് കൂടി വന്നതോടെ തിരക്ക് മുൻപത്തെക്കാൾ വലിയതോതിൽ കൂടി.  മാസങ്ങൾക്കു മുൻപുതന്നെ ഇവിടെ മുറികളുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്. ക്രിസ്മസ്-പുതുവത്സര സീസണിലെ സഞ്ചാരികൾക്കായി തേക്കടിയും സജ്ജമായിട്ടുണ്ട്. ഒട്ടുമിക്ക റിസോർട്ടുകളിലും ഹോട്ടലുകളിലും മുറികൾ ബുക്കിങ് പൂർത്തിയായി. ചുരുക്കം ചില സ്ഥാപനങ്ങളിൽ മാത്രമാണ് ഇനി മുറികൾ ഉള്ളത്. എല്ലാ റിസോർട്ടുകളിലും അതിഥികൾക്കായി പുതുവത്സര ആഘോഷങ്ങൾ ഉണ്ട്.

മൂന്നാറിൽ തുടർച്ചയായ മൂന്നാംദിവസവും താപനില പൂജ്യത്തിൽ തുടരുകയാണ്. തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ വൻ തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിൽ. കഴിഞ്ഞ മൂന്നു ദിവസവും താപനില പൂജ്യത്തിൽ തുടരുന്നത് കുണ്ടള, മാട്ടുപ്പെട്ടി, തെന്മല, ചിറ്റുവര, കന്നിമല തുടങ്ങിയ സ്ഥലങ്ങളിലാണ്.  ചെണ്ടുവരയിൽ കഴിഞ്ഞദിവസം താപനില മൈനസിലെത്തി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി  മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനസ്സും ശരീരവും കുളിർപ്പിക്കുന്ന തണുപ്പാണ് നിലവിൽ. മഞ്ഞു വീണു കിടക്കുന്ന കന്നിമല, ചൊക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ പുലർച്ചെ സഞ്ചാരികളെത്തി തണുപ്പ് ആസ്വദിക്കുന്നത് പതിവ് കാഴ്ചയായി.  രാജമലയിൽ 20 മുതൽ എല്ലാ ദിവസവും പരമാവധി സന്ദർശകർ (2880) പ്രവേശിക്കുന്നു. മാട്ടുപ്പെട്ടിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 4000 പേരും ബോട്ടാണിക്കൽ ഗാർഡനിൽ 6300 പേരും സന്ദർശനം നടത്തിയിരുന്നു. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം വീണ്ടും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.