Metbeat Weather forecast 17/05/24: കാലവർഷം ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടലിൽ എത്തും ; കേരളത്തിൽ ജൂൺ ആദ്യവാരം

Metbeat Weather forecast 17/05/24: കാലവർഷം ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടലിൽ എത്തും ; കേരളത്തിൽ ജൂൺ ആദ്യവാരം

ഈ വർഷത്തെ കാലവർഷക്കാറ്റ് ഇന്നുമുതൽ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു തുടങ്ങും. ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്താണ് കാലവർഷം പ്രവേശിക്കാൻ തുടങ്ങുക. തുടർന്ന് ഈ മാസം 19- 20 തീയതികളിലായി ഇന്ത്യയുടെ ദ്വീപ് സമൂഹമായ ആൻഡമാൻ നിക്കോബാറിലും കാലവർഷം എത്തും.

ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഇത്തവണ സാധാരണ സമയത്താണ് കാലവർഷം എത്തുന്നത്. മെയ് 20- 21 തീയതികളിൽ ആണ് കാലവർഷം ആൻഡമാൻ ദ്വീപിൽ എത്താറുള്ളത്. അവിടെനിന്ന് പതിയെ കാലവർഷം ശ്രീലങ്കയിലേക്കും തുടർന്ന് കേരളത്തിലേക്കും വ്യാപിക്കുകയാണ് ചെയ്യുക.

കാലവർഷത്തിന്റെ ബംഗാൾ ഉൾക്കടൽ ബ്രാഞ്ച് ആണ് ആൻഡമാൻ നിക്കോബാർ ദ്വീപിൽ മഴ നൽകാറുള്ളത്. എന്നാൽ അറബിക്കടൽ ബ്രാഞ്ച് ആണ് കേരളത്തിൽ ഉൾപ്പെടെ മഴ നൽകുന്നത്. ആൻഡമാൻ ദ്വീപ് സമൂഹങ്ങളിൽ കാലവർഷം എത്തി പത്ത് ദിവസം കഴിഞ്ഞാണ് ഇന്ത്യയുടെ പ്രധാന കര മേഖലയായ കേരളത്തിൽ കാലവർഷം എത്തുന്നത്. തുടർന്ന് വടക്കോട്ട് നീങ്ങി രാജ്യം മുഴുവൻ കാലവർഷം 45 ദിവസം കൊണ്ട് വ്യാപിക്കും. പിന്നീട് വിട വാങ്ങാനും തുടങ്ങും.

അതിനിടെ, ഈ മാസം 18 മുതൽ കേരളം ഉൾപ്പെടെ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നു എന്ന് Metbeat Weather നിരീക്ഷകർ പറയുന്നു. കേരളത്തിൻ്റെ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കാരണമാകുന്ന രീതിയിലുള്ള മഴ ലഭിക്കും. കേരളത്തിനു മുകളിൽ ഈ മാസം 19തോടെ ഒരു ചക്രവാതചുഴി (cyclonic circulation) രൂപപ്പെടാനും ഇത് കേരളം കർണാടക തീരപ്രദേശങ്ങളിൽ ഉൾപ്പെടെ കനത്ത മഴ നൽകാനും സാധ്യതയുണ്ട്.

മെയ് 18 മുതല്‍

കടൽ കാലാവസ്ഥയും മാറാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കാലാവസ്ഥ വകുപ്പ് (IMD), ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം (Incois ) തുടങ്ങിയവയുടെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണം. കേരളതീരത്ത് വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

2024 മെയ്17 മുതൽ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ഉണ്ടാകും. ബംഗാൾ ഉൾക്കടലിൽ സമുദ്രോപരിതല താപനില (Sea Surface Temperature- SST) ഉയരുന്നതിനാൽ ദക്ഷിണേന്ത്യയിലെ കാലാവസ്ഥ ഇനിയുള്ള ദിവസങ്ങളിൽ അതിവേഗം മാറുമെന്നും ഞങ്ങളുടെ കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 31 മുതൽ ആംരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കാലവർഷം അതിൻ്റെ സാധാരണ onset തീയതി ആയ ജൂൺ ഒന്നിന് കേരളത്തിൽ എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമെറ്റ് വെതർ പറയുന്നത്.

അതേസമയം,  കാലവർഷം കേരളത്തിൽ എത്തിയതായി മാനദണ്ഡപ്രകാരം സ്ഥിരീകരിക്കാൻ ജൂൺ ഒന്നിന് ശേഷമേ കഴിയൂവെന്ന് Metbeat Weather പറയുന്നു. കാലവർഷത്തിന്റെ മാനദണ്ഡമായ വിവിധ സ്റ്റേഷനുകളിലെ രണ്ട് ദിവസത്തെ മഴയുടെ കണക്ക് പ്രകാരമാണിത്.

കാലവർഷക്കാറ്റ് ഇതിനുമുമ്പ് തന്നെ തെക്കൻ കേരളത്തിൽ എത്തുകയും അവിടെ കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ലഭിക്കുകയും ചെയ്യും. എന്നാൽ ഔദ്യോഗിക സ്ഥിരീകരണത്തിനുള്ള മാനദണ്ഡങ്ങൾ ആദ്യ ദിവസങ്ങളിൽ പൂർത്തിയായി എന്ന് വരില്ല. വിവിധ ഉയരങ്ങളിലെ കാറ്റിന്റെ പാറ്റേൺ നേരത്തെ പൂർത്തിയാകും.

പ്രീ മൺസൂൺ സീസണിൽ കേരളത്തിലെ മുകളിൽ ചക്രവാത ചുഴി രൂപപ്പെടുന്നുണ്ടെങ്കിലും ഇതേസമയം ഇന്ത്യൻ മഹാസമുദ്രത്തിൽ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറൻ മേഖലയിലും ചക്രവാത ചുഴികളും ന്യൂനമർദ്ദവും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കാലവർഷക്കാറ്റിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടേക്കും.

മൺസൂൺ തെക്കുപടിഞ്ഞാറ് നിന്ന് വീശി ജൂൺ ആദ്യം കേരളത്തിൽ എത്തുകയും സെപ്റ്റംബർ അവസാനത്തോടെ പിൻവാങ്ങുകയുമാണ് ചെയ്യുക. ഐ.എം.ഡിയുടെ പ്രവചനം അനുസരിച്ച്, ഈ വർഷം, മൺസൂൺ സീസണിൽ സാധാരണയിലും കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.

അടുത്ത നാലാഴ്ചയിലെ കാലാവസ്ഥ വകുപ്പിന്റെ പ്രവചന മത്സരിച്ചും കേരളത്തിൽ തുടക്കത്തിൽ കാലവർഷം സജീവമാകും എന്നാണ് സൂചന നൽകുന്നത്.

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment