മൺസൂൺ മുന്നോട്ട് തന്നെ
മഹാരാഷ്ട്രയിലും കർണ്ണാടകയുടെ തീര പ്രദേശങ്ങളിലും അതിശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് IMD റിപ്പോർട്ട് പുറത്തു വിട്ടു. അടുത്ത 5 ദിവസങ്ങളിൽ കർണ്ണാടകയിലും മഹാരാഷ്ട്രയിലും മഴ തുടരും.
ജൂൺ 9 മുതൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ഉഷ്ണതരംഗത്തിനു സാധ്യതയുണ്ട്. ഡൽഹി , ഹരിയാന , ഉത്തർപ്രദേശ് , രാജസ്ഥാൻ , മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഇന്നലെ 43 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ രണ്ടു ഭാഗങ്ങളിൽ വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത് . തെക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തപ്പോൾ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ഉഷ്ണതരംഗ സാധ്യതകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
തെക്ക് പടിഞ്ഞാറൻ മൺസൂൺ അറബിക്കടലിന്റെ ഏതാനും ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചു. ഇതിനെ തുടർന്ന് മഹാരാഷ്ട്ര , തെലങ്കാന , ഛത്തീസ്ഗഡ് , ഒഡീഷ എന്നിവിടങ്ങളിൽ ജൂൺ 8 മുതൽ 11 വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. അറബിക്കടലിന്റെ ശേഷിയ്ക്കുന്ന ഭാഗങ്ങളിലേക്ക് കൂടി മൺസൂൺ വ്യാപിക്കാൻ സാധ്യത ഉണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.