ലോകം മുഴുവൻ വെള്ളത്തിനടിയിലായേക്കാമെന്ന ശാസ്ത്രത്തിന്റെ കണ്ടെത്തൽ ചിത്രകാരന്റെ ഭാവനയിൽ

ലോകം മുഴുവൻ വെള്ളത്തിനടിയിലായേക്കാമെന്ന ശാസ്ത്രത്തിന്റെ കണ്ടെത്തൽ ചിത്രകാരന്റെ ഭാവനയിൽ

സബീൽ ബക്കർ

കൊച്ചി‌: മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ മറുപുറമായി ചിത്രപ്രദർശനം. മലയാളിയായ റോയ് തോമസ് എന്ന ചിത്രകാരന്റെ ഡീപ്പ് വിത്തിൻ ചിത്രപ്രദർശനമാണ് ചിന്തയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുന്നത്. കേരള ലളിതകല അക്കാദമിയുടെ എറണാകുളം ദർബാർഹാളിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ഒരാഴ്ചയോളമായി പ്രദർശിപ്പിക്കുന്ന പ്രദർശനം കാണാൻ ദിവസേന നിരവധി ആളുകളാണ് എത്തുന്നത്. റോയിയുടെ ചിത്രങ്ങൾ ചിത്രകലയുടെ വേറിട്ട തലങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വർഷങ്ങൾ പിന്നിടുമ്പോൾ ലോകം മുഴുവനും മുങ്ങിപ്പോയേക്കാമെന്ന ശാസ്ത്രത്തിൻ്റെ കണ്ടെത്തലിൽനിന്നും ഉടലെടുത്ത ആശങ്കകളാണ് ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്.

തൻറേതായ വീക്ഷണത്തോടെ ലോകം മുഴുവൻ സമുദ്രത്തിനടിയിലകപ്പെട്ടാൽ എന്താണ് സംഭവിക്കുക എന്നാണ് അതിപ്രശസ്തമായ കലാസൃഷ്ടികളുടെ പശ്ചാത്തലത്തിൽ ചിത്രകാരൻ വരച്ചുകാട്ടുന്നത്.
ലോകത്തിന്റെയും ഭാരതത്തിന്റെയും പൈതൃകങ്ങളും ചരിത്രങ്ങളും ഉൾക്കൊള്ളുന്ന അശോകൻ്റെ കാലഘട്ടത്തിലെ സിംഹ മൂലധനം, സ്റ്റാറ്റ്യൂ ഓഫ് ലിബർട്ടി തുടങ്ങിയവയെല്ലാം വെള്ളത്തിനടിയിൽ മുങ്ങിയതായാണ് ചിത്രകാരൻ വരച്ചുകാണിക്കുന്നത്.

മൈക്കലാഞ്ചലോയുടെ മാർബിൾ ശിൽപമായ ജീസസ്- മേരി, ലാപിയേറ്റ,അഗസ്റ്റെ റോഡിൻ്റെ ചിന്താശേഷിയുള്ള നഗ്ന വെങ്കലമായ ദി തിങ്കർ വരെ വെള്ളത്തിനടിയിലാണെന്ന പോലെ ആസ്വാദകരെ ചിന്തിപ്പിക്കുന്നു. അദ്ദേഹം വരച്ച മോഹൻജെദാരോ ശിൽപ പുരോഹിതനും മറ്റൊരു ഉദാഹരണമാണ്.

മാസങ്ങളെടുത്താണ് പല ചിത്രങ്ങളും പൂർത്തിയാക്കിയിട്ടുള്ളത്. ആറുമാസം സമയമെടുത്തുവരെ വരച്ച ചിത്രങ്ങളും ഈ കൂട്ടത്തിലുണ്ട്. പൂർണമായും ഓയിൽ പെയിന്റ് ഉപയോഗിച്ചാണ് എല്ലാ ചിത്രങ്ങളും പൂർത്തിയാക്കിയിട്ടുള്ളത്.

മലയാളിയ റോയ് തോമസ് കോട്ടയം പാല സ്വദേശിയാണ്. ഡൽഹിയിലെ ഫൈൻ ആർട്സിലുള്ള ബിരുദാനന്ദര ബിരുദത്തിന് ശേഷം ഇദ്ദേഹം ഡൽഹിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഡൽഹിയിലെ സ്കൂളിൽ ചിത്രകലാ അധ്യാപകനായി ജോലി നോക്കുന്നുണ്ടെങ്കിലും താൻ പൂർണമായും ചിത്രരചനയ്ക്കായാണ് ജീവിതം സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിന്റെ പൂർണപിന്തുണയും തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

25 ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. വിവിധ ലോക രാജ്യങ്ങളിലായി നിരവധി ചിത്ര പ്രദർശനങ്ങള്‍ സംഘടിപ്പിട്ടുള്ള റോയി തോമസിന്റെ കേരളത്തിലെ മൂന്നാമത്തെ ചിത്ര പ്രദര്‍‍ശനമാണ് എറണാകുളം ദര്‍ബാര്‍ഹാളിലേത്. ചിത്രപ്രദര്‍ശനം ശനിയാഴ്ച വരെ തുടരും.

(This content is also published in Suprabhatam newspaper)

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment