ഒന്നര മാസം പിന്നിട്ട് കാലവര്‍ഷം ; 12 സംസ്ഥാനങ്ങളില്‍ പ്രളയം, 9 ശതമാനം മഴകൂടുതല്‍

ഒന്നര മാസം പിന്നിട്ട് കാലവര്‍ഷം ; 12 സംസ്ഥാനങ്ങളില്‍ പ്രളയം, 9 ശതമാനം മഴകൂടുതല്‍

കാലവര്‍ഷം ഒന്നര മാസം പിന്നിട്ടപ്പോള്‍ ഉത്തരേന്ത്യയില്‍ ലഭിച്ചത് വളരെ കൂടുതല്‍ മഴ. കേരളത്തില്‍ ഉള്‍പ്പെടെ മഴ സാധാരണ തോതിലാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ 331.9 മില്ലി മീറ്റര്‍ മഴയാണ് ദേശീയ തലത്തില്‍ റെക്കോഡ് ചെയ്തത്. ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുടെ (304.2 എം.എം) 9 ശതമാനം കൂടുതലാണിത്.

large excess വിഭാഗത്തില്‍ മുന്നില്‍ രാജസ്ഥാനും ലഡാക്കും

രാജസ്ഥാനില്‍ ഇതുവരെ 116 % അധിക മഴയാണ് ലഭിച്ചത്. ഈ കാലയളവില്‍ ലഭിക്കേണ്ട മഴ 271.9 എം.എം ആണ്. സാധാരണ ലഭിക്കേണ്ടത് 125.6 എം.എം മഴയാണ്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രാജസ്ഥാനില്‍ പ്രളയമുണ്ടായിരുന്നു. രാജസ്ഥാന്‍ കഴിഞ്ഞാല്‍ 97 % അധിക മഴ ലഭിച്ച ലഡാക്കാണ് രണ്ടാം സ്ഥാനം. 15.8 എം.എം മഴയാണ് ലഡാക്കില്‍ ലഭിച്ചത്.

ജാര്‍ഖണ്ഡില്‍ 71 ശതമാനം അധിക മഴ ലഭിച്ചു. 596.8 എം.എം മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. മുകളില്‍ പറഞ്ഞ മൂന്നു സംസ്ഥാനങ്ങളും കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം large excess വിഭാഗത്തിലാണ് പെടുക.

large excess കൂടുതല്‍ മഴ ലഭിച്ചത്

മധ്യപ്രദേശില്‍ സാധാരണയേക്കാള്‍ 67 ശതമാനം അധിക മഴ ലഭിച്ചു. 470.6 എം.എം മഴയാണ് ലഭിച്ചത്. ഗുജറാത്തില്‍ 388 എം.എം മഴയാണ് ലഭിച്ചത്. ഇത് 64 ശതമാനം കൂടുതലാണ്. ഒഡിഷ, ഹരിയാന, ദാദ്ര ആന്റ് നഗര്‍ ഹവേലി, ദമാന്‍ ദിയു എന്നിവിടങ്ങളിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു.

കേരളത്തില്‍ സാധാരണ മഴ

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സാധാരണ തോതില്‍ മഴ ലഭിച്ചു. 19 ശതമാനം വരെയുള്ള അധികമഴയാണ് സാധാരണ മഴയായി കണക്കാക്കുന്നത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മിര്‍, ത്രിപുര, മിസോറം, മണിപ്പൂര്‍, നാഗാലാന്റ്, ഗോവ, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, സിക്കിം, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കേരളത്തിനൊപ്പം സാധാരണ മഴ ലഭിച്ചത്.

12 സംസ്ഥാനങ്ങളില്‍ പ്രളയം

ഇതുവരെയുള്ള കാലവര്‍ഷത്തില്‍ 12 സംസ്ഥാനങ്ങളില്‍ പ്രളയമുണ്ടായി. അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, സിക്കിം, മണിപ്പൂര്‍, ത്രിപുര, ഉത്തരാഖണ്ഡ്, കര്‍ണാടക (ശിവമോഗ), പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പ്രളയം റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചല്‍ പ്രദേശില്‍ 105 പേര്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടു. മാണ്ഡി ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് ഇത്തവണ പ്രവചിച്ചത്.

English Summary : Explore the impact of the recent monsoon season, with floods affecting 12 states and a 9% increase in rainfall. Stay informed on the latest updates.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020