കാലവർഷം പുരോഗമിക്കുന്നു; ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
വോട്ടെണ്ണൽ ദിനമായ ഇന്നലെ കാലവർഷം ഒഴിഞ്ഞു നിന്നെങ്കിലും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യത. ആലപ്പുഴ മുതൽ കണ്ണൂർ വരെ തീരദേശത്ത് ഇന്ന് രാവിലെ മഴ സാധ്യതയുണ്ട്. കോഴിക്കോട് എറണാകുളം ജില്ലകളുടെ ഇടനാട് പ്രദേശങ്ങളിലും രാവിലെ ശക്തമായതോ അതിശക്തമായതോ ആയ മഴ സാധ്യതയെന്നാണ് Metbeat Weather ൻ്റെ നിരീക്ഷണം.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തമിഴ്‌നാടിനോട് ചേർന്ന് ചക്രവാതച്ചുഴി (cyclonic circulation) നിലനിൽക്കുന്നുണ്ട്.
തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്നാടിനും സമീപം ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായി കാലവർഷം ആന്ധ്രപ്രദേശിൽ ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിച്ചേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതിന് വ്യത്യസ്തമായി കേരളത്തിൽ ഇടിയുടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ ഞങ്ങളുടെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്ത രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടെ മഴയുണ്ടാകും. ഈ മാസം പകുതിയോടെയാവും സാധാരണ രീതിയിലുള്ള കാലവർഷം ലഭിച്ചു തുടങ്ങുക.
കാലവർഷം വടക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത് മൂലമാണ് കേരളത്തിൽ ഇടി കുറയുന്നത്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം വിശദമായ പോസ്റ്റ് നൽകിയിരുന്നു. വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കാലവർഷം കേരളത്തിൽ എത്തിയതിനു ശേഷം ഇന്നലെ വരെ മൂന്നു ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ മഴ സാധാരണ പോലെ ലഭിച്ചു തുടങ്ങും. ജൂൺ അവസാനത്തോടെ മഴ ശക്തമായേക്കും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.