ഇന്ത്യയിൽ നിന്നും കാലവർഷം വിടവാങ്ങാൻ തുടങ്ങി; കേരളത്തിൽ മഴ തുടരും

ഇന്ത്യയിൽ നിന്നും കാലവർഷം വിട വാങ്ങി തുടങ്ങി. തെക്ക് പടിഞ്ഞാറൻ മൺസൂൺ രാജസ്ഥാനിൽ നിന്നാണ് പിൻവാങ്ങി തുടങ്ങിയത്. തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ രൂപപ്പെട്ട അതിമർദ മേഖല, കഴിഞ്ഞ 5 ദിവസമായി തുടരുന്ന വരണ്ട അന്തരീക്ഷസ്ഥിതി എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവാങ്ങൽ പ്രഖ്യാപിച്ചത്. സാധാരണ സെപ്റ്റംബർ 17നാണ് കാലവർഷം പിൻവാങ്ങി തുടങ്ങുക ഇത്തവണ 8 ദിവസം വൈകിയാണ് പിൻവാങ്ങൽ ആരംഭിച്ചത്. അവസാനമായി കാലവർഷം പിൻവാങ്ങുക കേരളത്തിൽ നിന്നാണ്.

ഇന്ത്യയിൽ നിന്നും കാലവർഷം വിടവാങ്ങാൻ തുടങ്ങി; കേരളത്തിൽ മഴ തുടരും
ഇന്ത്യയിൽ നിന്നും കാലവർഷം വിടവാങ്ങാൻ തുടങ്ങി; കേരളത്തിൽ മഴ തുടരും

ഒക്ടോബർ ആദ്യവാരവും മഴകനക്കും

ശക്തി കുറഞ്ഞ് phase 4ലുള്ള MJO വരും ദിവസങ്ങളിൽ ശക്തി കൂടാൻ സാധ്യത കാണുന്നു.വരും ദിവസങ്ങളിൽ കേരളത്തിൽ അപ്രതീക്ഷിത കനത്ത മഴയും ഉണ്ടാകും. സെപ്റ്റംബർ അവസാന വാരവും ഒക്ടോബർ ആദ്യ വാരവും മഴ കനക്കുമെന്നാണ് Metbeat Weather ന്റെ നിരീക്ഷണം.

ഇന്ത്യയിൽ നിന്നും കാലവർഷം വിടവാങ്ങാൻ തുടങ്ങി; കേരളത്തിൽ മഴ തുടരും
ഇന്ത്യയിൽ നിന്നും കാലവർഷം വിടവാങ്ങാൻ തുടങ്ങി; കേരളത്തിൽ മഴ തുടരും

ബുധനാഴ്ച മുതല്‍ വീണ്ടും മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച ആലപ്പുഴ,, എറണാകുളം, ഇടുക്കി, ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment