കാലവർഷം കേരളം ലക്ഷ്യമാക്കി നീങ്ങാനിരിക്കെ, അടുത്ത ദിവസങ്ങളിൽ മഴ കേരളത്തിൽ ശക്തിപ്പെട്ടേക്കും. മെറ്റ്ബീറ്റ് വെതർ നിരീക്ഷരുടേതാണ് ഈ നിരീക്ഷണം. അറബിക്കടൽ മഴക്ക്ു അനുകൂല അന്തരീക്ഷം ഒരുക്കുന്നുണ്ട്. കാലവർഷം എത്തുന്നതിനു മുൻപുള്ള അന്തരീക്ഷമാറ്റം അറബിക്കടലിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ കാലവർഷം എത്താൻ ഇനിയും ദിവസങ്ങളെടുക്കും. കഴിഞ്ഞ 10 ദിവസമായി മന്ദഗതിയിൽ തുടർന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഇപ്പോൾ വടക്കോട്ട് വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ന് കാലവർഷത്തിന് കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെങ്കിലും അടുത്ത മൂന്നു ദിവസത്തിനകം ശ്രീലങ്കയിലും കന്യാകുമാരി കടലിലും കാലവർഷം എത്തുമെന്നാണ് നിരീക്ഷണം.
കേരളത്തിൽ ജൂൺ 8 നെത്തും
കേരളത്തിൽ കാലവർഷം ഇത്തവണ ജൂൺ 8 ന് എത്താനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷണം. അറബിക്കടൽ ഈയിടെ ചൂടേറിയ നിലയിലാണ്. അതിനാൽ ജൂൺ ആദ്യവാരം അവസാന ദിവസങ്ങളിൽ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലാണ് ന്യൂനമർദം പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഇന്നലെ ശ്രീലങ്കക്ക് സമീപം തെക്കായി സമുദ്രനിരപ്പിൽ നിന്ന് 3.1 കി.മി ഉയരത്തിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തിൽ മഴക്ക് കാരണമാകും. വ
ക്കൻ കേരളത്തിൽ നാളെ മുതൽ മൂന്നു ദിവസം വൈകിട്ട് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ മഴ ലഭിക്കും. ശനിയാഴ്ചക്ക് ശേഷം മഴ തെക്കൻ കേരളത്തിലും സജീവമാകും.