കുവൈത്തിൽ നേരിയ ഭൂചലനം
കുവൈത്തിന്റെ വടക്കൻ മേഖലയിൽ ഭൂചലനം. രണ്ടുതവണയായി ഭൂചലനം ഉണ്ടായി. ഇന്നലെ വൈകിട്ട് ഉണ്ടായ ആദ്യ ഭൂചലനത്തിന് 3.5 തീവ്രതയിലും രണ്ട് മണിക്കൂറുകൾക്ക് ശേഷം ഉണ്ടായ രണ്ടാമത്തെ ഭൂചലനത്തിന്
2.2 തീവ്രതയും രേഖപ്പെടുത്തി.
Kuwait National Seismic Network ൻ്റെ ഭാഗമായ Kuwait Institute for Scientific Research (KISR) ൻ്റെ ഭൂചലന മാപിനികളിൽ ചലനം രേഖപ്പെടുത്തി. വൈകിട്ട് ആറരയോടെയാണ് തുടർചലനവും ഉണ്ടായത്.
ആദ്യ ഭൂചലനം വൈകിട്ട് 4. 46 നാണ് റിപ്പോർട്ട് ചെയ്തത്. ഭൗമോപരിതലത്തിൽ നിന്ന് 6 കിലോമീറ്റർ താഴ്ചയിൽ ആയിരുന്നു ഇത്. തുടർന്ന് വൈകിട്ട് 6.33 നാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. ഇതിന് 2.2 തീവ്രത രേഖപ്പെടുത്തി.
പ്രദേശത്ത് നിരീക്ഷണം തുടരുമെന്നും ജാഗ്രത വേണമെന്നും അധികൃതർ നിർദ്ദേശിച്ചു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല.