ഭൂമിക്കും ചന്ദ്രനും ഇടയിലൂടെ ഇന്ന് (ഞായർ ) പുലർച്ചെ ഒരു വലിയ ഛിന്നഗ്രഹം കടന്നുപോകുന്നു. ഭൂമിയിൽ നിന്ന് 1.75 ലക്ഷം കി.മി അകലെയാണ് ഛിന്ന ഗ്രഹം ഉള്ളത്.2023 ഫെബ്രുവരി 27 ന് കാനറി ദ്വീപുകളിലെ ലാ പാൽമയിൽ ഐസക് ന്യൂട്ടൺ ടെലിസ്കോപ്പ് കണ്ടെത്തിയ “DZ2 2023 ” എന്നു പേരിട്ട ഛിന്നഗ്രഹത്തിന് ഏകദേശം 40-90 മീറ്റർ വ്യാസമുള്ളതായി കണക്കാക്കപ്പെടുന്നതെന്ന് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ പറഞ്ഞു.
“ഛിന്നഗ്രഹം 2019 ” ന് ശേഷം ഭൂമിയോട് അടുത്ത് വരുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമാണിത്. 2023 DZ2 ഭൂമിക്ക് അപകടമുണ്ടാക്കുന്നില്ലെന്നും അത് അപകടരഹിതമായി കടന്നുപോകുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.ഭൂമിയിൽ നിന്ന് ഏകദേശം ഇത് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പകുതിയേക്കാൾ അല്പം കുറവാണ്.
ഈ ഛിന്നഗ്രഹം 2026-ൽ വീണ്ടും ഭൂമിക്ക് അടുത്തെത്തും. ആ തിരിച്ചുവരവിൽ ഭൂമിയിൽ പതിക്കാൻ നേരിയ സാധ്യതയുണ്ടെന്ന് തുടക്കത്തിൽ ജ്യോതിശാസ്ത്രജ്ഞർ കരുതിയിരുന്നെങ്കിലും പിന്നീട് ആ സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്.
ഭൂമിയിൽ പതിച്ചാൽ നഗരങ്ങൾ തകർക്കുമെന്ന് ഗവേഷകർ പറഞ്ഞിരുന്നു. അതിനാൽ city killer കൂട്ടിയിടി ഉണ്ടാകില്ലെന്നാണ് European Space Agency’s planetary defence chief, Richard Moissl പറയുന്നത്. ഛിന്നഗ്രഹം കടന്നു പോകുന്ന ദൃശം ലൈവായി വെർച്വൽ ടെലസ്കോപ് വഴി ഇപ്പോൾ താഴെ കൊടുത്ത വിഡിയോയിൽ കാണാം.