മാർച്ചിൽ 91% അധിക മഴ ; 2017 ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മാർച്ച്
മാർച്ച് മാസം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് വേനൽ മഴയിൽ 91% വർധനവ്. ഒന്നു മുതൽ മെയ് 30 വരെയുള്ള മഴയാണ് വേനൽ മഴയായി കണക്കാക്കുന്നത്. മാർച്ചിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് മിക്ക ഏജൻസികളും പ്രവചിച്ചിരുന്നു. ഈ പ്രവചനം സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ മഴ കണക്ക്.
91 % മഴ അധികം ലഭിച്ചു
മാർച്ച് മാസത്തിൽ കേരളത്തിൽ ഇത്തവണ ലഭിച്ചത് 65.7 mm മഴയാണ്. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 34.4 mm മഴയാണ്. അതായത് ഇതുവരെ ലഭിച്ചത് 91% അധികം.
2017 ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മാർച്ച്
2017 ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മാർച്ച് മാസമാണ് ഇത്തവണ കഴിഞ്ഞുപോയതെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പിലെ മീറ്റിയോറോളജിസ്റ്റ് രാജീവൻ എരിക്കുളം പറഞ്ഞു. 121 mm മഴ ലഭിച്ച കോട്ടയം ആണ് ( 121% അധികം ) ജില്ലകളിൽ മുന്നിൽ. 59 % അധിക മഴ ലഭിച്ച പത്തനംതിട്ട (109 mm) ആണ് രണ്ടാം സ്ഥാനത്ത്.

മഴക്കുറവിൽ മുന്നിൽ കാസറഗോഡ്
കാസറഗോഡ് ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇത്തവണ മാർച്ച് മാസത്തിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. 62 % ആണ് ജില്ലയിലെ മഴക്കുറവ്. 6 എം.എം മഴയാണ് ജില്ലയിൽ ലഭിച്ചത്
വരും ദിവസങ്ങളിൽ കേരളത്തിൽ വേനൽ മഴ സജീവമാകും എന്നാണ് കഴിഞ്ഞദിവസത്തെ Metbeat Weather പ്രവചനത്തിൽ പറയുന്നത്. ഇടിയോടുകൂടിയുള്ള വേനൽ മഴ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ലഭിക്കും. അതേക്കുറിച്ച് അറിയാൻ താഴെയുള്ള വാർത്ത വായിക്കാം.