ന്യൂസിലാന്റിന് സമീപം കെർമാഡെക് ദ്വീപിൽ തിങ്കളാഴ്ച 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്റർ (6.21 മൈൽ) ആയിരുന്നു. ഭൂകമ്പത്തിന്റെ തീവ്രത ആദ്യം 7.3 എന്നായിരുന്നു യുഎസ്ജിഎസ് നൽകിയത്, എന്നാൽ പിന്നീട് അത് 7.1 ആയി കുറഞ്ഞു. കെർമാഡെക് ദ്വീപുകളിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായുണ്ടായ സുനാമി ഭീഷണി അവസാനിച്ചതായി യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
ഭൂകമ്പവുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോകത്തിലെ രണ്ട് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളായ ഓസ്‌ട്രേലിയൻ പ്ലേറ്റിന്റെയും പസഫിക് പ്ലേറ്റിന്റെയും സാമീപ്യം കാരണം, ന്യൂസിലാൻഡ് എല്ലായ്പ്പോഴും ഭൂകമ്പത്തിന് ഇരയാകുന്നു.
There is no tsunami threat to New Zealand following the M7.1 Kermadec Islands earthquake. Based on current information, the initial assessment is that the earthquake is unlikely to have caused a tsunami that will pose a threat to New Zealand.
— National Emergency Management Agency (@NZcivildefence) April 24, 2023
വളരെ സജീവമായ ഭൂകമ്പങ്ങളുടെ പ്രദേശമായ റിംഗ് ഓഫ് ഫയർ എന്നതിന്റെ ചുറ്റളവിലാണ് ഈ രാഷ്ട്രം സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് ഭൂകമ്പങ്ങളാൽ ന്യൂസിലാൻഡ് കുലുങ്ങുന്നു.