പാകിസ്താനില്‍ 5.7 തീവ്രതയുള്ള ഭൂചലനം: ഇന്ത്യയിലും പ്രകമ്പനം
പാകിസ്താനിലെ പഞ്ചാബില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. ലാഹോറിലും ഭൂചലനം അനുഭവപ്പെട്ടതായി പഞ്ചാബ് പ്രവിശ്യ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചതായി പാക് ദിനപത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലെ പഞ്ചാബ്, ഖൈബര്‍പക്തുന്‍ക്വ പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്.
ഡി.ജി ഖാന് സമീപം ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. രാവിലെ 7.28 നാണ് 5.7 തീവ്രത രേഖപ്പെടുത്തിയതെന്ന് ഇസ്ലാമാബാദിലെ ഭൂചലന നിരീക്ഷണ കേന്ദ്രത്തിലെ ഡാറ്റ പറയുന്നു. അര്‍ധരാത്രി 12.30 നും ഇന്ന് പുലര്‍ച്ചെ 3.13 ന് അഫ്ഗാനിസ്ഥാന്‍ താജികിസ്ഥാന്‍ അതിര്‍ത്തിയിലും 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്ല.
ഇന്ത്യയില്‍ ഡല്‍ഹിയിലും പഞ്ചാബിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയോട് ചേര്‍ന്നു കിടക്കുന്ന പാകിസ്താന്‍ പ്രവിശ്യകളിലാണ് ഭൂചലനമെന്നതിനാല്‍ ഇന്ത്യന്‍ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 5.4 ആണ് തീവ്രത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.58 ന് പാകിസ്താനില്‍ 5.8 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായാണ് പറയുന്നത്. പാകിസ്താന്‍ കാലാവസ്ഥാ വകുപ്പിന്റെ ഡാറ്റ പ്രകാരം തീവ്രത 5.7 ആണ്. പാകിസ്താന്‍ സമയം പുലര്‍ച്ചെ 12.28 നാണ് ഭൂചലനം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page