ബംഗാൾ ഉൾകടലിൽ ബുധനാഴ്ച ന്യൂനമർദം രൂപപ്പെട്ടേക്കും
ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് 13 ന് ( ബുധൻ ) പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ബംഗാൾ ഉൾക്കടലിന്റെ വടക്കു പടിഞ്ഞാറ് മേഖലയിലാണ് ന്യൂനമർദ്ദം രൂപപ്പെടുക. നിലവിൽ മൺസൂൺ മഴപാത്തി ഹിമാചൽ പ്രദേശ് മേഖലയിൽ (ഹിമാലയൻ താഴ് വാരത്ത് ) തുടരുന്നതിനാൽ കേരളത്തിൽ ന്യൂനമർദം അതിശക്തമായ മഴ നൽകാൻ സാധ്യത കുറവാണ്.
ഇന്നത്തെ അന്തരീക്ഷസ്ഥിതി
ഇന്ന് (തിങ്കൾ ) വടക്കൻ കേരളത്തിൽ മഴ പൊതുവെ കുറയും. ഒന്നോ രണ്ടോ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത. എന്നാൽ കൊല്ലം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷം തുടരും. തെക്കൻ കേരളത്തിൽ കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടെ മഴ സാധ്യത.
തമിഴ്നാട്ടിൽ മഴ സാധ്യത
തമിഴ്നാട്ടിൻ്റെ വടക്കൻ, പടിഞ്ഞാറൻ മേഖലയിലും മേഘാവൃതം. ഇവിടെ ഇന്ന് ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കും. ഇടിയോടു കൂടി മഴ സാധ്യതയുണ്ട്. വടക്കൻ തമിഴ്നാട്ടിലും മേഘാവൃതമായ അന്തരീക്ഷം തുടരും.
Shear Zone വടക്കൻ തമിഴ്നാട് മുതൽ ഉൾനാടൻ കർണാടക വരെ തുടരുന്ന സാഹചര്യത്തിലാണ് ഇത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല.

കേരളത്തിൽ ഈ മാസം 14 വരെയുള്ള തീയതികളിൽ കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും പച്ച അലർട്ട് ആണ് നൽകിയത്.
ന്യൂനമർദ മഴ സാധ്യത
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയില്ലെങ്കിലും സാധാരണ രീതിയിലുള്ള മഴ തിരികെയെത്തിയേക്കും. നാളെ (ചൊവ്വ) ഉച്ചയ്ക്കുശേഷം എല്ലാ ജില്ലകളിലും സാധ്യത. ഈ മഴ ഓഗസ്റ്റ് 18 വരെയുള്ള തീയതികളിൽ ഉണ്ടാകും. പിന്നീട് മഴ കുറയുകയും ചെയ്യും.
English Summary : A low-pressure system is expected to form in the Bay of Bengal on Wednesday. Stay updated on weather forecasts and safety measures for the region.
അടുത്ത 5 ദിവസത്തേക്ക് നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ അറിയാൻ സന്ദർശിക്കുക. metbeat.com