kerala weather 24/05/24: ന്യൂനമർദം തുടരുന്നു ; മഴ സാധ്യത എങ്ങനെ എന്നറിയാം
കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്നും മഴ ശക്തമാകും. അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദവും (low pressure area) ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും നിലനിൽക്കുകയാണ്. ഈ ന്യൂനമർദം ചുഴലിക്കാറ്റാകും. കേരളത്തിൻ്റെ പടിഞ്ഞാറൻ തീരങ്ങളിൽ ശക്തമായ മഴ സാധ്യത ഇന്നും നിലനിൽക്കുന്നു.
കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ പ്രദേശങ്ങളിൽ ഇന്നും ശക്തമായ മഴ ലഭിക്കും. വടക്കൻ കേരളത്തിൽ കിഴക്കൻ മലയോര മേഖലകളിൽ മഴയുടെ ശക്തി കുറയാൻ സാധ്യത. അറബിക്കടൽ ന്യൂനമർദ്ദത്തെ തുടർന്നാണിത്.
ശനിയാഴ്ചയും കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരും. ഞായറാഴ്ച മിക്കപ്രദേശങ്ങളിലും മഴക്ക് കുറവുണ്ടാകും. മഴയുടെ ശക്തി കുറയുകയോ വെയിൽ തെളിയുകയോ ചെയ്യുമെന്നാണ് Metbeat Weather നിരീക്ഷിക്കുന്നത്.
തിങ്കളാഴ്ച വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യത. ചൊവ്വാഴ്ചക്ക് ശേഷം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം റിമാൽ ചുഴലിക്കാറ്റായി മാറുകയും അകന്നു പോവുകയും ചെയ്യുന്നതോടെ മഴ കുറഞ്ഞേക്കും.
ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിലാണ് മഴ ശക്തിപ്പെടുക. അതേസമയം, കാലവർഷം ശ്രീലങ്കയുടെ പകുതി ഭാഗവും കവർ ചെയ്തു. തെക്കൻ മേഖലയിൽ നിന്ന് മധ്യ ശ്രീലങ്ക വരെയുള്ള പ്രദേശത്താണ് കാലവർഷം വ്യാപിച്ചത്. ശ്രീലങ്കയുടെ വടക്കൻ മേഖലയിലേക്ക് അടുത്ത ദിവസങ്ങളിൽ കാലവർഷം എത്തും എന്നാണ് പ്രതീക്ഷ.
ഇതോടൊപ്പം തെക്കൻ ആൻഡമാൻ കടലിൻ്റെ ഭാഗങ്ങളിലും തെക്കൻ ആൻഡമാൻ ദ്വീപുകൾ പൂർണമായും കന്യാകുമാരി കടലിലെ മറ്റു ഭാഗങ്ങളിലേക്കും കാലവർഷം എത്തും. കേരളത്തിൽനിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് നിലവിൽ കാലവർഷം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്ത കനത്ത മഴ മഴയുടെ കുറവ് നികത്തിയിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.