kerala weather 09/09/24 : ന്യൂനമര്‍ദം അതിതീവ്രം, ഒഡിഷയില്‍ കരകയറി; കേരളത്തില്‍ ഇടവിട്ട മഴ തുടരും

kerala weather 09/09/24 : ന്യൂനമര്‍ദം അതിതീവ്രം, ഒഡിഷയില്‍ കരകയറി; കേരളത്തില്‍ ഇടവിട്ട മഴ തുടരും

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് അതി തീവ്ര ന്യൂനമര്‍ദമായി (Deep Depression) ശക്തിപ്രാപിച്ചു. ഉച്ചയോടെ ഒഡിഷക്ക് സമീപം പുരിയില്‍ കരകറല്‍ പ്രക്രിയ ആരംഭിച്ചു. സാധാരണ ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും കരതൊടാറുള്ള പാരദീപിനും പുരിക്കും ഇടയിലാണ് തീവ്രന്യൂനമര്‍ദം കരകയറിയത്.

അടുത്ത ദിവസങ്ങളില്‍ ന്യൂനമര്‍ദം സാമ്പല്‍പൂര്‍, കോര്‍ബ, അംബികാപൂര്‍ വഴി മധ്യപ്രദേശിലേക്ക് ന്യൂനമര്‍ദം നീങ്ങും. ഒഡിഷ, ചത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ രണ്ടു ദിവസം ഇടിയോടെ ശക്തമായ മഴ ലഭിക്കും.

കരകയറിയ ന്യൂനമര്‍ദം സഞ്ചരിക്കുന്ന പാത, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം

ഒഡിഷയില്‍ പ്രാദേശിക പ്രളയത്തിനും സാധ്യതയുണ്ട്. തുടര്‍ന്ന് ന്യൂനമര്‍ദം കരയ്ക്കു മുകളില്‍ തന്നെ ദുര്‍ബലമായി ഇല്ലാതാകും. കേരളത്തില്‍ ഇടവേളകളോടെയുള്ള മഴ അടുത്ത ദിവസങ്ങളിലും തുടരും. ഇന്നും കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കും.

\

കേരളത്തില്‍ ഇന്ന് എറണാകുളം, കോട്ടയം, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മേഖല, കോഴിക്കോട് ജില്ലയുടെ തീരദേശ മേഖല, മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, ആലപ്പുഴ ജില്ല, പത്തനംതിട്ട ജില്ലയിലെ അടൂരും പരിസര പ്രദേശങ്ങളിലുമായി നാളെ (ചൊവ്വ) രാവിലെ വരെ മഴ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.

ഇന്ന് വൈകിട്ടുമുതലാണ് മഴ സാധ്യത. നാളെയും ഈ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. മഴ ഏറെ നേരം നീണ്ടു നില്‍ക്കില്ല. പരമാവധി 30 മിനുട്ടുവരെ നീളുന്ന ഇടത്തരം മഴ പ്രതീക്ഷിച്ചാല്‍ മതിയാകും. തീവ്ര മഴയോ അതിശക്തമായ മഴയോ പ്രതീക്ഷിക്കുന്നില്ല.

നിലവില്‍ മഴയെ തുടര്‍ന്ന് പ്രത്യേക ജാഗ്രതാ നിര്‍ദേശമോ മുന്നറിയിപ്പോ ആവശ്യമില്ല. അതിതീവ്ര ന്യൂനമര്‍ദം ഒഡിഷയിലെ പുരിയില്‍ കരകയറി ആറു മണിക്കൂറിനകം ശക്തി കുറഞ്ഞു തുടങ്ങും. നാളേക്ക് ശേഷം ഈ ന്യൂനമര്‍ദം സ്വാധീനമുണ്ടാക്കുക ഉത്തരേന്ത്യയിലായിരിക്കും. കേരളത്തില്‍ ഇടവിട്ട ശരാശരി മഴ മാത്രം തുടരുമെന്നും ഞങ്ങളുടെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020