ആകാശത്ത് ഇന്ന് സൂപ്പർ ബ്ലൂ മൂൺ എന്ന അപൂർവ്വ പ്രതിഭാസം ദൃശ്യമാകും (Live Video)
ആകാശത്ത് ഇന്ന് സൂപ്പർമൂൺ എന്ന അപൂർവ്വ പ്രതിഭാസം ദൃശ്യമാകും. ഇത്തവണ സൂപ്പർ മൂൺ മാത്രമല്ല സൂപ്പർ ബ്ലൂ മൂണാണ് കാണാനാകുക. ഇനി ഈ പ്രതിഭാസം കാണാൻ 14 വർഷം കാത്തിരിക്കേണ്ടിവരും. ഒരു മാസത്തിലുണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർ ബ്ലൂ മൂൺ എന്നു പറയുക. സാധാരണ മാസത്തിലൊരിക്കൽ പൂർണ ചന്ദ്രൻ ഉദിക്കാറുണ്ട്. എന്നാൽ അപൂർവമായി രണ്ടു തവണ പൂർണ ചന്ദ്രൻ ഉദിക്കുമ്പോഴാണ് ബ്ലൂ മൂൺ എന്നു വിളിക്കുന്നത്.
ഭൂമിയോട് അടുത്ത് ചന്ദ്രൻ
ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. നാല് പൂർണ ചന്ദ്രന് ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് സൂപ്പർ ബ്ലൂ മൂൺ എന്ന് പറയുന്നത്. ( super blue moon appears today )
എത്ര മണിക്ക് സംഭവിക്കും ?
ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.30ന് കാണാം. ഇന്ത്യയിൽ ഇന്ന് രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂൺ പാരമ്യത്തിൽ എത്തുക നാളെ രാവിലെ 7.30 ഓടെയാണ്.
അടുത്ത സൂപ്പർ ബ്ലൂ മൂൺ എപ്പോൾ
നാസ നൽകുന്ന വിവരം പ്രകാരം അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷമാകും. 2037 ജനുവരിയിലും പിന്നാലെ മാർച്ചിലുമാണ് ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ കാണാനാകുക.
ശനിയേയും കാണാം
ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തേയും നാളെ ആകാശത്ത് കാണാം. നഗ്‌നനേത്രങ്ങൾ കൊണ്ട് തന്നെ ശനിയെ കാണാൻ സാധിക്കും. പക്ഷേ ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉണ്ടെങ്കിൽ വ്യക്തമായി കാണാൻ സാധിക്കും. വെർച്ചൽ ടെലസ്കോപ്പ് വഴി തൽസമയ സംപ്രേഷണം ഉണ്ട്. ഇന്ത്യയിൽ നാളെ രാവിലെ 9 മുതൽ താഴെ കൊടുത്ത ലിങ്ക് വഴി കാണാം.
ബ്ലൂ മൂൺ നീല നിറത്തില്ല
പേരിൽ നീലയുണ്ടെങ്കിലും ബ്ലൂ മൂൺ ഉണ്ടാകുമ്പോൾ ഓറഞ്ച് നിറത്തിലാകും ചന്ദ്രൻ. സൂര്യനും ചന്ദ്രനും തമ്മിൽ 180 ഡിഗ്രി വേർതിരിവ് ഉണ്ടാകുമ്പോഴാണ് സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുന്നത്. ഇത് സാധാരണ ചന്ദ്രനേക്കാൾ വലുതും തിളക്കമേറിയതുമാകുമെന്നും space.com വെബ്‌സൈറ്റ് പറയുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനിലെത്തിയ ശേഷമുള്ള ആദ്യ സൂപ്പർ ബ്ലൂ മൂൺ എന്ന സവിശേഷതയും ഇന്ത്യക്കാർക്കുണ്ട്.