ഫ്ലോറിഡയെ ബാധിച്ച മാരകമായ ചുഴലിക്കാറ്റ് ജോർജിയയിലേക്ക്

ഫ്ലോറിഡയെ ബാധിച്ച ഇഡാലിയ ചുഴലിക്കാറ്റ് ജോർജിയയിലേക്ക് കടക്കുന്നു.കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടർന്ന് പാസ്കോ കൗണ്ടിയിൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഒരാൾ മരിച്ചതായി ഫ്ലോറിഡയിലെ ഹൈവേ പട്രോൾ അറിയിച്ചു. ചില പ്രദേശങ്ങളിൽ 116 മൈൽ വേഗതയിൽ കാറ്റുവീശുന്നുണ്ട്. ശക്തമായ കാറ്റിൽ കടൽ വെള്ളം ഉള്ളിലേക്ക് തള്ളിവിടുന്നു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പറഞ്ഞു,

സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളോട് ചൊവ്വാഴ്ച തന്നെ താമസം മാറാൻ അധികാരികൾ നിർദ്ദേശിച്ചു.ചുഴലിക്കാറ്റ് വീശിയടിക്കുന്നതിനാൽ ഏകദേശം 280,000 ആളുകൾക്ക് വൈദ്യുതിയില്ല. കൂടാതെ നിരവധി വൈദ്യുതി ലൈനുകൾ വീണതിനാൽ ജാഗ്രത പാലിക്കാൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇഡാലിയ തെക്കൻ ജോർജിയയിലേക്ക് കടക്കുന്നു

ഇഡാലിയ ചുഴലിക്കാറ്റിന്റെ മധ്യഭാഗം തെക്കൻ ജോർജിയയിലേക്ക് കടക്കുന്നു. ജോർജിയയിലെ വാൽഡോസ്റ്റ നഗരത്തിൽ നിന്ന് ഏകദേശം 15 മൈൽ (20 കിലോമീറ്റർ) തെക്ക് മാറിയാണ് ഇപ്പോൾ കൊടുങ്കാറ്റ്.അതേസമയം ഗൾഫ് തീരത്ത് ഉയർന്ന ജലനിരപ്പ് തുടരുകയാണ്.ഒരു മണിക്കൂറിൽ നദിയിലെ ജലനിരപ്പ് 1 അടി മുതൽ 8 അടി വരെ ഉയരുന്നു.

ഫ്ലോറിഡയുടെ തലസ്ഥാനമായ ടാലഹാസിയിലെ നാഷണൽ വെതർ സർവീസിന്റെ പ്രാദേശിക ഓഫീസ് പറയുന്നതനുസരിച്ച് ഇഡാലിയ ഫ്ലോറിഡയെ ബാധിച്ചപ്പോൾ സ്റ്റെയ്ൻഹാച്ചി പട്ടണത്തിലെ ഒരു റിവർ ഗേജ് ഒരു മണിക്കൂറിനുള്ളിൽ 1അടിയിൽ നിന്ന് 8 അടി (2.4 മീറ്റർ) ആയി ഉയർന്നു.അതേസമയം കൊടുങ്കാറ്റ് പ്രദേശത്ത് നിന്ന് അകന്നുപോകുമ്പോഴും ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിന്ന് മുക്തമല്ല.

Leave a Comment