തൃശ്ശൂരിൽ മിന്നൽ ചുഴലി: നിരവധി മരങ്ങൾ കടപുഴകി വീണു ; വൈദ്യുതി വിതരണം തടസ്സപ്പെട്ടു

തൃശ്ശൂർ ജില്ലയിൽ കനത്ത മഴയോടൊപ്പം മിന്നൽ ചുഴലി. ഇരിങ്ങാലക്കുട, തൃശ്ശൂർ കൊടകര വെള്ളിക്കുളങ്ങര കൊപ്ലിപ്പാടം, മേഖലയിലാണ് ശക്തമായ കാറ്റുവീശിയത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. വെള്ളികുളങ്ങര ഭാഗത്താണ് മിന്നൽ ചുഴലി അതിശക്തമായി വീശിയത്. ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾ പൊട്ടി വീണതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.മൂന്ന് മിനിറ്റോളം നീണ്ട മിന്നൽ ചുഴലിയിൽ വലിയതോതിലുള്ള കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

വാഴകൃഷി ധാരാളമുള്ള പ്രദേശമാണ് ഇത്. കാറ്റിൽ 1500-ലേറെ നേന്ത്രവാഴകൾ നശിച്ചതായാണ് വിവരം. നാശനഷ്ടം ഇതിലും കൂടാനാണ് സാധ്യതയെന്നാണ് വിവരം.മരങ്ങൾ വീണ് രണ്ട് വീടുകൾക്ക് ഭാഗികമായി തകരാറുകൾ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദ വിവരങ്ങൾ ശേഖരിച്ചുവരുന്നു. റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ എത്തി കണക്കുകൾ ശേഖരിച്ചതിന് ശേഷമേ നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമാകൂ.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment