മഴ കുറവ്; തുണയായത് നിലവിലുള്ള കരാർ
സംസ്ഥാനത്ത് വേനല്‍മഴ ലഭിച്ചുവെങ്കിലും കാലവര്‍ഷം ശക്തി പ്രാപിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി.യുടെ ജലസംഭരണികളില്‍ ജലനിരപ്പ് പ്രതീക്ഷിച്ച തോതില്‍ വര്‍ദ്ധിച്ചിട്ടില്ല.
ഈ മാസം ഇതുവരെ പ്രതീക്ഷിച്ചത് 237 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്കാണ്. എന്നാല്‍ 157 ദശലക്ഷം യൂണിറ്റിനുള്ള ജലം മാത്രമേ കെ.എസ്.ഇ.ബി യുടെ അണക്കെട്ടുകളിൽ ആകെ ഒഴുകിയെത്തിയിട്ടുള്ളൂ. നേരത്തെ ഏര്‍പ്പെട്ട 300 മെഗാവാട്ട് പ്രതിമാസ കരാര്‍ നിലവിലുള്ളതിനാലാണ് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധി നേരിടാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നത്.

വേനല്‍ക്കാലത്ത് ഉത്തർപ്രദേശ്, പഞ്ചാബ്, ബി എസ് ഇ എസ് എന്നിവിടങ്ങളിൽ നിന്നും കൈമാറ്റ ഉടമ്പടി (സ്വാപ്) പ്രകാരം വാങ്ങിയ 10.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ മുതല്‍ തിരികെ നല്‍കിത്തുടങ്ങി.

850 മെഗാവാട്ടിന്റെ കരാറുകളുടെ കാലാവധി കഴിഞ്ഞെങ്കിലും, മാര്‍ച്ചിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് ജൂണില്‍ വൈദ്യുതി ആവശ്യം കുറയാന്‍ സാധ്യതയുണ്ടെന്ന് കണ്ട് ഈ മാസം വേറെ കരാറുകളില്‍ ഉണ്ടാക്കിയിരുന്നില്ല .
അതേസമയം വൈദ്യുത ഉപഭോഗത്തില്‍ വലിയ കുറവുണ്ടാകുന്നില്ല. നിലവില്‍ ആവശ്യത്തിനനുസരിച്ച് കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
if you work as freelancer if any buyer message you on fiverr, upwork, freelancer or anywhere Quick Alert for Freelancers and Entrepreneurs Software will instantly notified you by Phone call.
Muchas gracias por la informacion. muy recomendable! Gracias!!
Esta genial el aporte. Gracias por compartirlo. 😉