KTET APRIL 2024 : കെ-ടെറ്റ് വിളിച്ചു; അറിയേണ്ടതെല്ലാം ഇവിടെ; അധ്യാപകരേ ഇതിലേ, ഇതിലേ

KTET APRIL 2024 : കെ-ടെറ്റ് വിളിച്ചു; അറിയേണ്ടതെല്ലാം ഇവിടെ; അധ്യാപകരേ ഇതിലേ, ഇതിലേ

അധ്യാപക യോഗ്യതാ പരീക്ഷ കെ. ടെറ്റിന് (KTET APRIL 2024) ഇപ്പോൾ അപേക്ഷിക്കാം. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലംവരെ/ സെപ്ഷ്യൽ വിഷയങ്ങൾ – ഹൈസ്‌കൂൾ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ktet.kerala.gov.in വെബ്‌പോർട്ടൽ വഴി ഏപ്രിൽ 17 മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/ ഭിന്നശേഷി/ കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവും ഫീസ് അടയ്ക്കണം.

ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.

ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ ktet.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളു. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് തിരുത്തലുകളൊന്നും അനുവദിക്കില്ല. മാർഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസിലാക്കിയശേഷം മാത്രം അപേക്ഷ സമർപ്പിക്കണം.

വെബ്‌സൈറ്റിൽ നിന്നു ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ജൂൺ 3.

ഓർമിക്കേണ്ട ദിവസങ്ങൾ

17/04/2024- ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി

24/04/2024- ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള
അവസാന തീയതി

26/04/2024- ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി

03/06/2024- വെബ്‌സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡയൺലോഡ് ചെയ്യേണ്ട തീയതി

പരീക്ഷാ ടൈംടേബിൾ

കാറ്റഗറി 1- 22/06/2024
കാറ്റഗറി 2- 22/06/2024
കാറ്റഗറി 3- 23/06/2024
കാറ്റഗറി 4- 23/06/2024

അപേക്ഷ
സമർപ്പിക്കുമ്പോൾ

ഒരു അപേക്ഷാർഥി എത്ര കാറ്റഗറി എഴുതുന്നതിനും ഒരു പ്രാവശ്യം മാത്രമേ
അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ. പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല.

അപേക്ഷ ഓൺലൈനായി മാത്രം സമർപ്പിക്കുക.

അപേക്ഷാർഥിയുടെ പേര്, ജനനതീയതി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത,
കാസ്റ്റ്, കാറ്റഗറി, ഭിന്നശേഷി സംവരണം മുതലായ എല്ലാ വിവരങ്ങളും കൃത്യമായി
തെറ്റുകൂടാതെ രേഖപ്പെടുത്തേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതിനായി ഫോട്ടോ ചുവടെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് ഉപയോഗിക്കാവുന്നതാണ്.

ഫോട്ടോയിൽ പരീക്ഷാർഥിയുടെ പേരും ഫോട്ടോ എടുത്ത
തീയതിയും രേഖപ്പെടുത്തേണ്ടതില്ല.

ഫോട്ടോയിൽ കെ.പി.എസ്.സി , മറ്റു സീലുകൾ എന്നിവ രേഖപ്പെടുത്താൻ പാടില്ല.
ഫോട്ടോയുടെ ബാക്ക് ഗ്രൗണ്ട് പ്ലെയിൻ ആയിരിക്കണം.

ഫോട്ടോ വ്യക്തമായിരിക്കണം.

സെൽഫി പാടില്ല.

പുതിയ ഫോട്ടോ മാത്രം അപ്ലോഡ് ചെയ്യാൻ അപേക്ഷാർഥികൾ
ശ്രദ്ധിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുമ്പോൾ വെബ്‌സൈറ്റിൽ നിന്നും നിർബന്ധമായും ഒരു
ഐഡിന്റിറ്റി കാർഡ് സെലക്ട് ചെയ്ത് നമ്പർ രേഖപ്പേടുത്തേണ്ടതും
ഐ.ഡി. കാർഡിന്റെ അസ്സൽ പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർക്ക്
പരിശോധനയ്ക്കായി നൽകേണ്ടതും ഐ.ഡി. കാർഡ് ഹാജരാക്കാത്തവരെ
പരീക്ഷയെഴുതുവാൻ അനുവദിക്കുന്നതുമല്ല.

അപേക്ഷയിലെ വിവരങ്ങൾ പൂർണമായും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു
വരുത്തിയശേഷം മാത്രം ഫൈനൽ കൺഫർമേഷൻ നൽകുക.

പരീക്ഷാ ഫീസ് ഓൺലൈൻ മുഖാന്തിരം എസ്.ബി.ഐ. ഇ-പേയ്മെന്റ് വഴി
ഒടുക്കാവുന്നതും ഫൈനൽ ഫ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

ആപ്ലിക്കേഷൻ നമ്പർ, ആപ്ലിക്കേഷൻ ഐ.ഡി. എന്നിവ കൃത്യമായി രേഖപ്പെടുത്തി
സൂക്ഷിക്കേണ്ടതും തുടർന്ന് വരുന്ന പ്രൊഫൈൽ സേവനങ്ങൾക്ക് ആയത്
ആവശ്യമുള്ളതുമാണ്.

ഫീസ് സംബന്ധിച്ചുളള പരാതികൾക്ക് അവരവരുടെ മാതൃബാങ്കുമായി ബന്ധപ്പട്ട
പരിഹരിക്കാവുന്നതാണ്.

കെ ടെറ്റ് സാധുത

2009ലെ ആർ.ടി.ഇ. ആക്ടിന്റെ സെക്ഷൻ 2-ലെ ഉപാധി എൻ-ന്റെ ഖണ്ഡിക (2) ലും
സർവിസ് ചട്ടങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന സംസ്ഥാന സർക്കാർ/പ്രാദേശിക സർക്കാർ
സ്‌കൂളുകൾ.

ആർ.ടി.ഇ ആക്ടിലെ ഉപാധി എൻ -ന്റെ ഉപഖണ്ഡിക 11 -ൽ ഉൾപ്പെട്ട സ്‌കൂളുകൾ.

പ്രത്യേക വിഭാഗത്തിൽപ്പെട്ട സ്‌കൂളുകൾ.

ആർ.ടി.ഇ. ആക്ടിന്റെ 2-00 വകുപ്പിലെ ഉപഖണ്ഡിക 30 -ൽ പ്രതിപാദിച്ചിരിക്കുന്ന
പ്രാഥമിക വിദ്യാലയങ്ങളിൽ കെ-ടെറ്റ് അല്ലെങ്കിൽ കേന്ദ്ര സർക്കാർ നടത്തുന്ന അധ്യാപക
യോഗ്യതാ പരീക്ഷ ഇവയിലേതെങ്കിലും യോഗ്യതയായി കണക്കാക്കാവുന്നതാണ്.

കേരളത്തിൽ കെ-ടെറ്റ് ഹൈസ്‌കൂൾ തലംവരെയുള്ള നിയമനത്തിന് ബാധകമാണ്.

സിലബസ്

കെ-ടെറ്റ് പരീക്ഷകളുടെ സിലബസ് www.scert.kerala.gov.in എന്ന വെബ്‌സൈറ്റിലും https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും നൽകിയിട്ടുണ്ട്.

പരീക്ഷാ ഘടന

നാല് വിഭാഗങ്ങളിലായി (കാറ്റഗറി-1, കാറ്റഗറി-2, കാറ്റഗറി-3, കാറ്റഗറി-4) പരീക്ഷ
നടത്തുന്നു. ഓരോ വിഭാഗത്തിനും വേണ്ട അടിസ്ഥാന യോഗ്യത നേടിയിട്ടുള്ളവർക്ക് പരീക്ഷ
എഴുതുന്നതിന് അർഹതയുണ്ടായിരിക്കും.

പരീക്ഷ നടത്തുന്നത് താഴെ പറയുന്ന ഇനങ്ങളിലാണ്.

ലോവർ പ്രൈമറി ക്ലാസ്സുകളിൽ അധ്യാപകരാകാൻ അടിസ്ഥാന യോഗ്യത നേടിയവർക്ക് കാറ്റഗറി-1

അപ്പർ പ്രൈമറി ക്ലാസ്സുകളിൽ അധ്യാപകരാകാൻ അടിസ്ഥാനയോഗ്യത നേടിയവർക്ക് കാറ്റഗറി-2

ഹൈസ്‌കൂൾ ക്ലാസ്സുകളിൽ അധ്യാപകരാകാൻ അടിസ്ഥാനയോഗ്യത നേടിയവർക്ക് കാറ്റഗറി-3

യു.പി തലം വരെയുള്ള ഭാഷാ അധ്യാപകരാകാൻ യോഗ്യത നേടിയവർക്കും കായിക
അധ്യാപകർക്കും സ്‌പെഷ്യൽ അധ്യാപകർക്കും കാറ്റഗറി-I

ആർക്കൊക്കെ എഴുതാം

ബി.എഡ്/ഡി.എഡ്/ഡി.എൽ.എഡ്. അവസാന വർഷ വിദ്യാർഥികൾക്കും കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇവർ ബി.എഡ്/ഡി.എഡ്
പരീക്ഷ വിജയിച്ച സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ കൊടെറ്റ്
സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
ഒന്നിൽ കൂടുതൽ കാറ്റഗറികളിൽ യോഗ്യത നേടി പരീക്ഷ എഴുതാൻ താൽപര്യം ഉള്ളവർ ഓൺലൈനായി ഒരു അപേക്ഷ മാത്രമേ നൽകാവൂ. എന്നാൽ ഓരോ വിഭാഗത്തിനും ഫീസ് അടയ്‌ക്കേണ്ടതാണ്. വെവേറെ അപേക്ഷ പരിഗണിക്കില്ല, എന്നാൽ പരീക്ഷ പ്രത്യേകം എഴുതേണ്ടതാണ്.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Content editor in Metbeat News International Desk. Also, Career and Educational content writer. She Has Master Degree in English from Calicut university. 5-year experience in Journalism Field

Leave a Comment