ദുബൈ വിമാനത്താവളത്തിലേക്ക് വരരുതെന്ന് അറിയിപ്പ്, ഇന്ത്യയിലേക്കുള്ള 28 വിമാനങ്ങള്‍ റദ്ദാക്കി

ദുബൈ വിമാനത്താവളത്തിലേക്ക് വരരുതെന്ന് അറിയിപ്പ്, ഇന്ത്യയിലേക്കുള്ള 28 വിമാനങ്ങള്‍ റദ്ദാക്കി

യു.എ.ഇയില്‍ പ്രളയത്തെ തുടര്‍ന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരേണ്ടതില്ലെന്നാണ് വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡുകളും പ്രളയത്തില്‍ മുങ്ങിയതോടെ ഇന്ന് രാവിലെ 8 മുതല്‍ അര്‍ധരാത്രിവരെ വിമാനത്താവളം അടച്ചു.

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബൈ. 500 ലേറെ വിമാന സര്‍വിസുകളെയാണ് പ്രളയം ബാധിച്ചത്.

വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്നു. ഏറ്റവും പുതിയ വിവരം യാത്രക്കാര്‍ അവരുടെ വിമാനക്കമ്പനികളുമായി ഉറപ്പുവരുത്തണമെന്നും അറിയിപ്പില്‍ പറയുന്നു. സര്‍വിസുകള്‍ പുനഃസ്ഥാപിക്കാന്‍ തങ്ങളുടെ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള 28 വിമാന സര്‍വിസുകള്‍ റദ്ദാക്കി. തിരുവനന്തപുരത്തു നിന്നുള് നാല് വിമാനങ്ങള്‍ റദ്ദാക്കി. ദുബൈയിലേക്കുള്ള എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ അറേബ്യ സര്‍വിസുകളുമാണ് റദ്ദാക്കിയത്.

നേരത്തെ കൊച്ചിയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള മൂന്നു വിമാന സര്‍വിസുകളും റദ്ദാക്കിയിരുന്നു.

കനത്ത മഴയും കാറ്റും മൂലം യുഎയില്‍ നിന്ന് കൊച്ചിയിലേക്കും തിരികെയും റദ്ദാക്കിയ വിമാനങ്ങള്‍

റദ്ദാക്കിയ കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍
ബുധനാഴ്ച പുലര്‍ച്ചെ 2.15ന് ദുബായില്‍ നിന്ന് എത്തേണ്ടിയിരുന്ന ഫ്‌ലൈദുബായ്
2.45ന് ദോഹയില്‍ നിന്ന് എത്തേണ്ടിയിരുന്ന ഇന്‍ഡിഗോ
3 മണിക്ക് ദുബായില്‍ നിന്ന് എത്തേണ്ടിയിരുന്ന എമിറേറ്റ്‌സ്
3.15ന് ഷാര്‍ജയില്‍ നിന്ന് വരേണ്ടിയിരുന്ന എയര്‍ അറേബ്യ
വൈകിട്ട് 5ന് ദുബായില്‍ നിന്ന് എത്തേണ്ടിയിരുന്ന ഇന്‍ഡിഗോ

കൊച്ചിയില്‍! നിന്ന് യുഎയിലേക്ക് പുറപ്പെടേണ്ടിയിരുന്ന റദ്ദാക്കിയ സര്‍വീസുകള്‍
ബുധനാഴ്ച പുലര്‍ച്ചെ 12.05ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്
3.15ന് പുറപ്പെടേണ്ടിയിരുന്ന ഫ്‌ലൈദുബായിയുടെ ദുബായ്
3.55ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ
4.05ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ ദോഹ
4.30ന് പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്‌സിന്റെ ദുബായ്
ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്
വൈകിട്ട് 6.25ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ ദുബായ്

metbeat news

നാട്ടിലെയും ഗൾഫിലെയും കാലാവസ്ഥാ വിവരങ്ങൾ കൃത്യമായി നേരത്തെ അറിയാൻ ഗൾഫ് മലയാളികൾ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

FOLLOW US ON GOOGLE NEWS

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment