കോഴിക്കോട്ട് ചൂട് സാധാരണയേക്കാൾ 3 ഡിഗ്രി കൂടുതൽ, മറ്റിടങ്ങളിലും ചൂട് കൂടി
കേരളത്തിൽ ഉയർന്ന ചൂട് തുടരുന്നു. പകൽ താപനില ഈ സീസണിൽ ലഭിക്കേണ്ടതിനേക്കാൾ ഉയർന്ന താപനിലയാണ് മിക്ക സ്ഥലങ്ങളിലും അനുഭവപ്പെടുന്നത്. കോഴിക്കോട് നഗരത്തിൽ ഇന്നലെ സാധാരണ ഉയർന്ന താപനിലയേക്കാൾ മൂന്ന് ഡിഗ്രി കൂടുതൽ ചൂട് രേഖപ്പെടുത്തി. കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളിൽ 2°c ഉം കൂടുതൽ താപനില രേഖപെടുത്തി.
കാലാവസ്ഥ വകുപ്പിൻ്റെ നിരീക്ഷണ മാപിനികളിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില ഇങ്ങനെ.
കൊട്ടാരക്കര 36.8 °c
പുനലൂർ 36.2
പട്ടാമ്പി 36.3
കുമരകം 35.5
കോട്ടയം 35.2
കണ്ണൂർ 35.2
കോഴിക്കോട് 35
വെള്ളാനിക്കര 35
ആലപ്പുഴ 34.3
കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉയർന്ന താപനില അടുത്ത ദിവസങ്ങളിലും തുടരും. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നതെന്ന് Metbeat Weather പറഞ്ഞു.
രാവിലെയും പുലർച്ചയും ഉള്ള തണുപ്പിനും കുറവുണ്ടാകും. കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാല സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യ ബന്ധനത്തിന് തടസമില്ല.

ഉത്തരേന്ത്യയിൽ ഒപ്പെട്ട മഴയും മഞ്ഞും തുടരും. മുകളിൽ കാണുന്ന ഇന്ന് രാവിലെ 5 30ന് INSAT പകർത്തിയ ഉപഗ്രഹ ചിത്രത്തിൽ പിങ്ക് നിറത്തിൽ കാണുന്ന മേഘങ്ങളാണ് മഴ നൽകുന്നത്. മധ്യ ധരണ്യാഴിയിൽ (Mediterranian Sea) നിന്ന് വരുന്ന പശ്ചിമവാതം ( Western Disturbance) ആണ് ഈ മഴക്കും മഞ്ഞവീഴ്ചക്കും കാരണം .
ഇളംനീല നിറത്തിൽ കാണുന്നവ മൂടൽ മഞ്ഞ് (fog) ആണ്. ഈ ചിത്രത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും.
Your point of view caught my eye and was very interesting. Thanks. I have a question for you.