കാലവർഷം തുടങ്ങി ജൂൺ 1 മുതൽ ജൂലൈ 31 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് കക്കയത്ത്. 2405 മില്ലിമീറ്റർ മഴ ലഭിച്ചു. 2117 മില്ലിമീറ്റർ മഴ ഇടുക്കി പൈനാവിലും, 2067 മില്ലിമീറ്റർ മഴ കാസർകോട് മഞ്ചേശ്വരത്തും, 2049 മില്ലിമീറ്റർ മഴ കണ്ണൂർ പയ്യാവൂരിലും 2022 മില്ലിമീറ്റർ മഴ കോഴിക്കോട് പെരുവണ്ണാമുഴി ഡാമിലും, 2000 മില്ലിമീറ്റർ മഴ വയനാട് പടിഞ്ഞാറ തറയിലും കണ്ണൂർ പുളിക്കോമിലും ലഭിച്ചു.
അതേസമയം ഇന്ന് കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കാസർകോട് തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. കാലവർഷം ദുർബലമായതോടെ തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ താപനില 32ഡിഗ്രി കടന്നു.
ജൂൺ മാസത്തിൽ മഴ കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയിരുന്നത് എന്നാൽ ജൂലൈ മാസത്തിൽ സാധാരണ തോതിലുള്ള മഴ ലഭിച്ചു. ഓഗസ്റ്റ് മാസത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സാധാരണയേക്കാൾ മഴ കുറയാനാണ് സാധ്യത.എൽ നിനോയുടെയും മറ്റും സ്വാധീനം മൂലമാണിത്. സെപ്റ്റംബറിൽ സാധാരണ തോതിൽ മഴ ലഭിക്കുമെങ്കിലും കാലവർഷ സീസണിൽ മഴ സാധാരണയേക്കാൾ കുറയാനാണ് സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ 1 മുതൽ ഓഗസ്റ്റ് 6 വരെകേരളത്തിൽ 38 ശതമാനം മഴ കുറവാണുള്ളത്. ആലപ്പുഴ 25 %,കണ്ണൂർ 23%, എറണാകുളം 31 ശതമാനം ഇടുക്കി 56% കാസർകോട് 22% കൊല്ലം 23 ശതമാനം, കോട്ടയം, നാല്പത്തി നാല് ശതമാനം, കോഴിക്കോട് അൻപത് ശതമാനം, മലപ്പുറം 39%, പാലക്കാട് 44%, തിരുവനന്തപുരം 37%, തൃശൂർ 42%, വയനാട് 50 ശതമാനം എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിൽ മഴ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ലക്ഷദ്വീപിൽ 21 ശതമാനം മഴ കുറവും മാഹിയിൽ 27 ശതമാനം മഴ കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.