കൊച്ചിയിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഉയർന്ന ചൂട്
വെള്ളിയാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിൽ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 35 ഡിഗ്രി സെൽഷ്യസ് ആണ് കൊച്ചിയിൽ രേഖപ്പെടുത്തിയത്. 2.8 ഡിഗ്രി സെൽഷ്യസ് ആണ് ഏറ്റവും കുറഞ്ഞ ചൂട്. ഇത് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ സികറിലാണ്.
കഴിഞ്ഞ 8 ദിവസത്തിൽ 5 ദിവസവും രാജ്യത്തു ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കേരളത്തിലാണ്. നാലുദിവസം കണ്ണൂരിൽ ആണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. പുനലൂരിൽ 35.4 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
അതേസമയം തെക്കു കിഴക്കന്‍ അറബിക്കടലിലും തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മൂന്നു ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്ന സാഹചര്യം കേരളത്തിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കില്ല. ഈ മാസം അവസാനം വരെ കേരളത്തില്‍ മഴ വിട്ടുനില്‍ക്കാനാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ അവലോകനത്തില്‍ പറഞ്ഞിരുന്നു.
ചക്രവാതച്ചുഴികള്‍ കേരളത്തില്‍ കനത്ത മഴക്ക് കാരണമാകുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും അത്തരം അന്തരീക്ഷസ്ഥിതി നിലവിലില്ലെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.