കാലാവസ്ഥ അറിഞ്ഞ് ഭക്ഷണം വാങ്ങാം; പുതിയ സംവിധാനവുമായി സൊമാറ്റോ

കാലാവസ്ഥ അറിഞ്ഞ് ഭക്ഷണം വാങ്ങാം; പുതിയ സംവിധാനവുമായി സൊമാറ്റോ

ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന ആളുകൾ ആണ് മിക്കവരും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ആവശ്യമുള്ള ഫുഡ് വാങ്ങാൻ നമ്മില്‍ പലര്‍ക്കും മിക്കപ്പോഴും പറ്റാറില്ല . എന്നാല്‍ ഇനി കാലാവസ്ഥ അറിഞ്ഞ് ഭക്ഷണം വാങ്ങാം. കാലാവസ്ഥ നീരിക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള സേവനം അവതരിപ്പിച്ചിരിക്കുകയാണ് സൊമാറ്റോ ഫുഡ് ഡെലിവറി ആപ്പ്. വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.

ഏകദേശം 650 ഗ്രൗണ്ട് വെതര്‍ സ്റ്റേഷനുകളാണ് കാലാവസ്ഥാ നീരിക്ഷണത്തിനായി കമ്പനി സ്ഥാപിച്ചത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇത്തരം ഒരു സംവിധാനം രാജ്യത്ത് ഒരുക്കുന്നത് ആദ്യമായാണ്. ഡല്‍ഹി ഐഐടിയിലെ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് സയന്‍സസുമായി സഹകരിച്ചാണ് സൊമാറ്റോ ഈ കാലാവസ്ഥാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുത്തത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഈ സംരംഭത്തിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് സൊമാറ്റോ പ്രതീക്ഷിക്കുന്നത്.

താപനില, സാന്ദ്രത, കാറ്റിന്റെ വേഗത, മഴ തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട അതിവേഗമുള്ളതും പ്രാദേശികവുമായി വിവരങ്ങള്‍ നൽകാൻ വെതര്‍യൂണിയന് കഴിയും. പ്രാദേശികമായ വിവരങ്ങള്‍ അതിവേഗത്തിൽ നല്‍കാന്‍ വെതര്‍യൂണിയന് പറ്റും. 45 നഗരങ്ങളിലാണ് ഇപ്പോള്‍ വെതര്‍യൂണിയനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. 

കൂടുതല്‍ നഗരങ്ങളിലേക്ക് ഭാവിയില്‍ സ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൊമാറ്റോ പ്രതീക്ഷിക്കുന്നത്. സൊമാറ്റോയുടെ തന്നെ പല ജീവനക്കാരുടെയും വീടുകളിലും വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചു . അതിന് തയ്യാറായവരെയും കമ്പനി അഭിനന്ദിച്ചു. ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നൽകുന്നതിന് കൃതൃമായ കാലാവസ്ഥാ വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . അതിനു വേണ്ട ചുമതല തങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു. കൂടാതെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഒരു എപിഐ വഴി കാലാവസ്ഥാ വിവരങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് സൊമാറ്റോ പറഞ്ഞു.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment