ഇന്നും കൊടും ചൂട്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത വേണം
കേരളത്തിൽ രാത്രിയിലും പകലിലും ചൂട് കൂടുന്നു. ഇന്ന് 12 ജില്ലകളിൽ കടുത്ത ചൂടിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശമായ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് ഒന്നുവരെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് പ്രവചനം.
കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും തിരുവനന്തപുരം, പത്തനംത്തിട്ട , എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും; തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ എല്ലാം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണക്കാർ കൂടുതൽ താപനില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ദിവസങ്ങളിൽ കേരളത്തിൽ അതത് പ്രദേശങ്ങളിൽ ലഭിക്കേണ്ട ദീർഘകാല ശരാശരി (Long period average) പ്രകാരമുള്ള താപനിലയെക്കാൾ കൂടുതൽ എന്നാണ് മനസ്സിലാക്കേണ്ടത്.
കേരളത്തിനു മുകളിൽ ഈര്‍പ്പമുള്ള വായു സാന്നിധ്യമാണ് ചൂട് കൂട്ടുന്നത്. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ബംഗാൾ ഉൾക്കടലിൽ നിന്നും ഉള്ള വായു എത്തുന്നുണ്ട്. കേരളത്തിൽ പകരം രാത്രിയും ചൂട് കൂടാനുള്ള കാരണം ഇതാണ്. രാത്രിയിലും സ്ഥാപിത ഉയരുകയാണ് 27 മുതൽ 30 ഡിഗ്രി വരെയാണ് ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2024 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 01 വരെ ഉയര്‍ന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കാനും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരാനും നിര്‍ദേശമുണ്ട്.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം. കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചാറ്റൽ മഴ സാധ്യതയുണ്ടെങ്കിലും ദിവസങ്ങളിലെ ചൂടിനെ കുറയ്ക്കാൻ അത് പര്യാപ്തമാകില്ല.