Kerala Weather08/10/24: തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, 8 ജില്ലകളിൽ മുന്നറിയിപ്പ്
കേരളത്തിൽ ഇന്നും മഴ തുടരും. തെക്കൻ കേരളത്തിലെ രണ്ടു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. 6 ജില്ലകളിൽ നിന്ന് യെല്ലോ അലർട്ട് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.
റഡാർ ചിത്രപ്രകാരം കോഴിക്കോട്,കണ്ണൂർ, വയനാട് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. തെക്കൻ കേരളത്തിനു മുകളിലെ ചക്രവാത ചുഴി നാളെയോടെ ന്യൂനമർദ്ദമായി ലക്ഷദ്വീപിനു മുകളിൽ ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യത എന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുനമർദ്ദ പാത്തി (Trough) സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീന ഫലമായാണ് കേരളത്തിൽ മഴ.
തിരുവനന്തപുരം, വിതുര, നെടുമങ്ങാട്, പുനലൂർ, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, കറുകച്ചാൽ,ആലപ്പുഴ,ഈരാറ്റുപേട്ട, വൈക്കം, പൈനാവ്,കോതമംഗലം, മൂന്നാർ, കൊച്ചി, പറവൂർ, ഇരിഞ്ഞാലക്കുട, തൃശ്ശൂർ,ഒറ്റപ്പാലം, പൊന്നാനി,മണ്ണാർക്കാട്,നിലമ്പൂ,ർ മലപ്പുറം,കോഴിക്കോട്,ബാലുശ്ശേരി കൽപ്പറ്റ,വടകര,താമരശ്ശേരി കാട്ടിക്കുളം, മുക്കം, അത്തോളി, നടുവണ്ണൂർ,ചക്കിട്ടപാറ, നാദാപുരം, കൂത്തുപറമ്പ്,തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി, എന്നിങ്ങനെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം ജില്ലയിൽ രാത്രിയോടുകൂടി ആയിരിക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page