kerala weather 18/05/24: അതിശക്തമായ മഴ സാധ്യത, ജാഗ്രത വേണം, കടലിൽ പോകരുത്

kerala weather 18/05/24: അതിശക്തമായ മഴ സാധ്യത, ജാഗ്രത വേണം, കടലിൽ പോകരുത്

കേരളത്തിൽ വിവിധ ജില്ലകളിൽ നിന്ന് അതിശക്തമായ മഴക്ക് സാധ്യത. കന്യാകുമാരി കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയും (cyclonic circulation) മറ്റു അന്തരീക്ഷ പ്രതിഭാസങ്ങളും ആണ് പ്രീ മൺസൂൺ ( Pre Monsoon Rain മഴ) ശക്തിപ്പെടുത്തുക. ഇന്നുമുതൽ ചൊവ്വാഴ്ച വരെ കേരളത്തിൽ അതിശക്തവും (very heavy rain fall) ഒറ്റപ്പെട്ട പ്രദേശങ്ങളിൽ തീവ്രവുമായ (isolated extreme rain) മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ Metbeat Weather നിരീക്ഷകർ അറിയിച്ചിരുന്നു.

ഈ ജില്ലകളിൽ മഴ കനക്കും

ആലപ്പുഴ, കൊല്ലം തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യത. കണ്ണൂര് , കോഴിക്കോട് ,മലപ്പുറം, തൃശൂർ ജില്ലകളിൽ ഇന്ന് ശക്തമായ മഴയുണ്ടാകും. കാസർകോട് ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒറ്റപ്പെട്ട പ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം.

ജാഗ്രത പാലിക്കണം

കേരളത്തിൻ്റെ കിഴക്കൻ മലയോര മേഖലകളിൽ ഉച്ചയ്ക്കുശേഷം മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. അരുവികളിലും തോടുകളിലും ജലാശയങ്ങളിലും ഇറങ്ങരുത്. കേരളത്തിൻ്റെ കിഴക്കൻ മലയോര മേഖലയിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരവും അനാവശ്യ യാത്രകളും സുരക്ഷിതമല്ല. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.

മഴ പെട്ടെന്ന് ശക്തമാവുകയും ജലനിരപ്പ് കൂടാനും സാധ്യതയുള്ളതിനാൽ പുഴയിലും തോട്ടിലും ഇറങ്ങി കുളിക്കുന്നതും അലക്കുന്നതും സുരക്ഷിതമല്ല. വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നതും ഒഴിവാക്കണം.

ഇപ്പോൾ പെയ്യുന്ന മഴക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. അതിനാൽ മിന്നൽ ജാഗ്രത പുലർത്തുക. മിന്നൽ എവിടെ എന്ന് തൽസമയം അറിയാൻ ഈ വെബ്സൈറ്റിലെ Live Lightning Radar ഉപയോഗിക്കാം. ശക്തമായ കാറ്റുള്ളപ്പോൾ വാഹനം ഓടിക്കുന്നത് സൂക്ഷിച്ചു വേണം . മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യാൻ പാടില്ല.

കടലിൽ പോകരുത്

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്നത് കാലാവസ്ഥാ വകുപ്പ് വിലക്കിയതായി ദുരന്തനിവാരണ അതോറിറ്റി (KSDMA) അറിയിച്ചു. ന്യൂനമർദ്ദ സാധ്യതയും ചക്രവാത ചുഴികളും നിലനിൽക്കുന്നതിനാൽ കടൽ പ്രക്ഷുബ്ധം ആകാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് Metbeat Weather ലെ ഓഷ്യനോഗ്രാഫർ പറഞ്ഞു.

കേരളത്തിൽ ഇന്നലെ വിവിധ ജില്ലകളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തിരുന്നു. വടക്കൻ കേരളത്തിൽ ഉൾപ്പെടെയാണ് ഇന്നലെ ശക്തമായ മഴ ലഭിച്ചത്. കോട്ടയം ജില്ലയിൽ മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നു. ശക്തമായ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും റിപ്പോർട്ട് ചെയ്തു.

ഇന്നലെ ഉച്ചമുതൽ വൈകിട്ട് വരെ വിവിധ ജില്ലകളിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത മഴയുടെ കണക്ക് താഴെ നൽകുന്നു.

മഴ 17/05/24 : 7 pm ( mm)

എനാദിമംഗലം – 108
നേര്യമംഗലം -70
അപ്പർ പെരിഞ്ചാകുട്ടി -66
തട്ടത്തുമല -59
വാഴക്കുന്നം -56
കോന്നി – 50
ഇടമലയാർ ഡാം- 47
റാന്നി- 44
ഒറ്റപ്പാലം – 42
സെങ്ങുളം ഡാം- 39
പൊന്മുടി – 38
ചെമ്പേരി- 38
ളാഹ – 39
ചെറുതോണി- 35

© Metbeat Weather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment