Kerala weather updates 24/05/25: മലയോര മേഖലകളിൽ കൂടുതൽ മഴ: വടക്കൻ കേരളം ചുട്ടുപൊള്ളുന്നു, കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോഴിക്കോട്
തെക്കൻ ജില്ലകളിൽ ശനിയാഴ്ച വരെ മഴ തുടരും. മഴ കൂടുതൽ ലഭിക്കുക മലയോരമേഖലകൾ കേന്ദ്രീകരിച്ചാകും. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിലും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. അതേസമയം വടക്കൻ ജില്ലകളിൽ പകൽ പുഴുങ്ങിയ അന്തരീക്ഷ സ്ഥിതി തുടരും.
വടക്കൻ ജില്ലകളിൽ ഉയർന്ന താപനില തുടരും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രിവരെയും പാലക്കാട്, കണ്ണൂർ 37ഡിഗ്രിവരെയും തൃശ്ശൂർ, മലപ്പുറം, കാസർകോട് 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. പകൽ 11 മുതൽ മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
ബുധനാഴ്ച കേരളത്തിൽ ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ( 37.5°c) ആണ്. കേരളത്തിൽ അന്തരീക്ഷ ഈർപ്പത്തിന്റെ സ്വാധീനം കാരണം പുഴുങ്ങിയ അന്തരീക്ഷ സ്ഥിതി വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. അതോടൊപ്പം ഇടവിട്ടുള്ള വേനൽ മഴയും ഉണ്ടായേക്കാം.
കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യത. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
Tag:More rain in hilly areas: North Kerala is scorching hot, Kozhikode recorded the highest temperature