Kerala Weather Today : ഇന്ന് (24/09/23) കേരളത്തിൽ മഴ എവിടെയെക്കെ?

കേരളത്തിൽ ഇന്നും മഴ സാധ്യത. രാവിലെയും പുലർച്ചെയും വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ലഭിച്ചിരുന്നു. രാവിലെ എറണാകുളം ജില്ലയുടെ തെക്കൻ മേഖലയിൽ പ്രത്യേകിച്ച് ആലപ്പുഴ, കൊല്ലം തീരദേശത്ത് ലഭിക്കുന്ന മഴയും ഉടനെ അവസാനിക്കും.

ഉച്ചയ്ക്ക് ശേഷം കണ്ണൂർ മുതൽ കൊല്ലം വരെയുള്ള ജില്ലകളിൽ കിഴക്കൻ മേഖലയിൽ മഴ ലഭിക്കും. ഇടിയോടെ മഴക്കാണ് സാധ്യത.


<img data-src="//metbeatnews.com/wp-content/uploads/2023/09/lightning-rain-300x169.jpg" alt="Kerala weather :ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ;കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത" width="300" height="169" class="size-medium wp-image-9934" /> Kerala weather :ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ;കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത
Kerala weather :ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ;കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത

ശക്തി കുറഞ്ഞ് phase 4ലുള്ള MJO വരും ദിവസങ്ങളിൽ ശക്തി കൂടാൻ സാധ്യത കാണുന്നു. വരും ദിവസങ്ങളിൽ കേരളത്തിൽ അപ്രതീക്ഷിത കനത്ത മഴയും ഉണ്ടാകും. സെപ്റ്റംബർ അവസാന വാരവും ഒക്ടോബർ ആദ്യ വാരവും മഴ കനക്കുമെന്നാണ് Metbeat Weather ന്റെ നിരീക്ഷണം.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (24-09-2023) രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment