കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഇന്നും ഇടിയോട് കൂടെ വേനൽ മഴ സാധ്യത. ഇന്നലെ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇന്നും മഴക്ക് സാധ്യതയുണ്ട് എന്നാണ് Metbeat Weather ന്റെ നിരീക്ഷണം. കോഴിക്കോട്, വയനാട് , മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇന്ന് വൈകിട്ട് ഇടിയോടുകൂടെ മഴക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളുടെ കിഴക്കൻ മേഖലയ്ക്ക് പുറമേ ഇടനാട് പ്രദേശങ്ങളിലും ഇന്ന് മഴ ലഭിച്ചേക്കാം. ഇന്നലെയും കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വേനൽ മഴ ലഭിച്ചിരുന്നു. എന്നാൽ മഴ പ്രധാനമായും കേന്ദ്രീകരിക്കപ്പെട്ടത് കിഴക്കൻ പ്രദേശങ്ങളിൽ ആയിരുന്നു.
ഇന്ന് കിഴക്കൻ പ്രദേശങ്ങൾക്കൊപ്പം ഇടനാട് പ്രദേശങ്ങളിലേക്കും മഴ എത്താനുള്ള സാധ്യതയുണ്ടെങ്കിലും മഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കേന്ദ്രീകരിക്കും. കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത. കാസർകോട് ഇന്നും മഴക്ക് സാധ്യത കുറവാണ്. തെക്കൻ , മധ്യ കേരളത്തിലെ കിഴക്കൻ മലയോര മേഖലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയുണ്ടാകും. ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകളുടെയും എറണാകുളം ജില്ലയുടെ കിഴക്കും തൃശ്ശൂർ ജില്ലയുടെ കിഴക്കും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.
കേരളത്തിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കാത്ത മഴയ്ക്കാണ് സാധ്യത. വ്യാപകമായ മഴ ഉണ്ടാവുകയില്ല. മഴക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. അതിനാൽ മിന്നൽ ജാഗ്രത പാലിക്കുക.
മഴക്കൊപ്പം മിന്നൽ ഇന്നും തുടരും . ലോകത്ത് എവിടെയും നിങ്ങൾക്ക് മിന്നൽ ട്രാക്ക് ചെയ്യാനും , സുരക്ഷാ മുൻകരുതലിനും metbeatnews.com ലെയും Metbeat Weather app ലെയും മിന്നൽ റഡാർ നിങ്ങളെ സഹായിക്കും. metbeatnews.com ൽ ക്ലിക്ക് ചെയ്ത് ഇടതു വശത്ത് സൈഡ് ബാറിൽ ഉള്ള Lightning Strike Map ക്ലിക്ക് ചെയ്താൽ മതി. ഈ ലിങ്ക് വഴിയും പ്രവേശിക്കാം. https://metbeatnews.com/lightning-strike-map/