kerala weather update tonight 30/09/23
അറബിക്കടലിലെ ന്യൂനമര്‍ദം ഇന്ന് രണ്ടു തവണ ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി (Depression). കൊങ്കണ്‍- ഗോവ തീരത്തിനു സമാന്തരമായി അറബിക്കടലിലെ മധ്യകിഴക്കന്‍ മേഖലയിലാണ് തീവ്രന്യൂനമര്‍ദം (Depression) സ്ഥിതി ചെയ്യുന്നത്. ഗോവയിലെ പാന്‍ജിമില്‍ നിന്ന് 120 കി.മി ഉം കര്‍ണാടകയിലെ ഹൊനാവറില്‍ നിന്ന് വടക്കുപടിഞ്ഞാറ് ദിശയിലായി 280 കി.മി അകലെയുമാണ് ഇപ്പോള്‍ ഈ ന്യുനമര്‍ദം സ്ഥിതി ചെയ്യുന്നത്.
ഇന്നു രാത്രി വൈകിയോ നാളെ പുലര്‍ച്ചെയോ തീവ്രന്യൂനമര്‍ദം രത്‌നഗിരിക്കും പന്‍ജിമിനും ഇടയിലൂടെയാണ് കരകയറാനാണ് സാധ്യത. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, വടക്കന്‍ കേരളം എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും.
ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം ശക്തിപ്പെട്ടു
ബംഗാള്‍ ഉള്‍ക്കടലിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ശക്തിപ്പെട്ട് well marked low pressure ( WML) ആയിട്ടുണ്ട്. ഇത് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒഡിഷയില്‍ തീരത്തു കരകയറാനാണ് സാധ്യത.
തമിഴ്‌നാട് തീരത്തെ അന്തരീക്ഷച്ചുഴിയും തുടരുന്നു
തമിഴ്‌നാട് തീരത്തെ അന്തരീക്ഷച്ചുഴിയും തുടരുകയാണ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സമുദ്രോപരിതലത്തില്‍ നിന്ന് 5.8 കി.മി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ സിസ്റ്റങ്ങളെല്ലാം നിലവില്‍ കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ടെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.
കേരളത്തില്‍ തിങ്കള്‍ വരെ ശക്തമായ മഴ
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ശക്തമായ മഴ തിങ്കഴളാഴ്ച വരെ തുടരും. തുടര്‍ന്ന് ഇടവിട്ട ശക്തമായ മഴയായി മാറാനാണ് സാധ്യതയെന്നും മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 30/09/2023 നും കര്‍ണ്ണാടക തീരങ്ങളില്‍ 30/09/2023 മുതല്‍ 01/10/2023 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
30/09/2023: കേരള ലക്ഷദ്വീപ് തീരങ്ങളില്‍
മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
30/09/2023 മുതല്‍ 01/10/2023 വരെ
കര്‍ണ്ണാടക തീരത്തു മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തുമാണ് മത്സ്യബന്ധനത്തിന് വിലക്കുള്ളതെന്ന് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിര്‍ദേശം
30/09/2023
തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം, ശ്രീലങ്കന്‍ തീരം, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് കിഴക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
01/10/2023
തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
ശ്രീലങ്കന്‍ തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലും, പ്രദേശങ്ങളും അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
02/10/2023
ശ്രീലങ്കന്‍ തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
03/10/2023
തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, ശ്രീലങ്കന്‍ തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
04/10/2023
ശ്രീലങ്കന്‍ തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.