kerala weather (05/10/24) : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ലക്ഷദ്വീപിന് മുകളിൽ ചക്രവാത ചുഴി, തെക്കൻ കേരളത്തിലേക്ക് ന്യൂനമർദ പാത്തി


kerala weather (05/10/24) : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ലക്ഷദ്വീപിന് മുകളിൽ ചക്രവാത ചുഴി, തെക്കൻ കേരളത്തിലേക്ക് ന്യൂനമർദ പാത്തി

കഴിഞ്ഞ ദിവസത്തെ metbeatnews.com ലെ കാലാവസ്ഥ അവലോകന റിപ്പോർട്ടിൽ സൂചിപ്പിച്ചത് പോലെ ഇന്നലെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുകയും അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി രൂപപ്പെടുകയും ചെയ്തു. ഇതോടെ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴ സാധ്യതയെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു.

പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിൻ്റെയും കര ഭാഗത്തോടു ചേർന്നാണ് വടക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇന്നലെയാണ് ഈ മേഖലയിൽ ന്യൂനമർദം ഉണ്ടായത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് ഇത് കാരണമാകും. ബംഗ്ലാദേശിലും ബംഗാളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഇന്ന് ഇടിയോടുകൂടി മഴയുണ്ടാകും. അറബി കടലിൽ ലക്ഷദ്വീപിന് സമീപം ഇന്നലെ രാത്രിയോടെ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടു. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ ഉയരത്തിൽ ആയാണ് ചക്രവാത ചുഴി രൂപപ്പെട്ടത്.

ഈ ചക്രവാത ചുഴിയിൽ നിന്ന് കേരളത്തിന് മുകളിലേക്ക് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ ആയി ഒരു ന്യൂനമർദ്ദ പാത്തിയും (trough) നിലകൊള്ളുന്നു. സമുദ്ര നിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

മുകളിൽ പറഞ്ഞ അന്തരീക്ഷ ഘടകങ്ങൾ കാരണം ഇന്ന് കേരളത്തിൽ പകലും മഴ ലഭിക്കും. രാവിലെ മുതൽ ജില്ലകളിലും മേഘാവൃതമായ അന്തരീക്ഷം ആകും. രാവിലത്തെ ഉപഗ്രഹ ചിത്രങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും മേഘ സാന്നിധ്യം ഉണ്ട്. പലയിടത്തും നേരിയതോതിൽ മഴ ലഭിക്കും. അറബിക്കടലിലും തീരദേശത്തും മഴയുണ്ടാകും.

കണ്ണൂര് കോഴിക്കോട് ജില്ലകളുടെ കിഴക്കൻ മേഖലകളിലും വയനാട്ടിലും മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലകളിലും പാലക്കാട് ജില്ലയിലും ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴ സാധ്യത. ഇന്നലെയും കോഴിക്കോട് വയനാട് ജില്ലകളുടെ വനമേഖലകളോട് ചേർന്ന് കനത്ത മഴയുണ്ടായിരുന്നു. ഇതേ തുടർന്ന് കുറ്റ്യാടി സമീപം ചക്കിട്ടപ്പാറ പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. അതിൻറെ ദൃശ്യങ്ങൾ താഴെ 👇 കാണാം.

കർണാടകയിലെ വിരാജ് പേട്ട്, കണ്ണൂരിലെ പേരാവൂര്, കോഴിക്കോട് ജില്ലയിലെ അടിവാരം, ഇങ്ങാപുഴ, ചക്കിട്ടപാറ, തോട്ടുമുക്കം,  വയനാട്ടിലെ കാട്ടിക്കുളം, കൽപറ്റ, വടുവൻചാൽ, മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട്, കാവനൂർ, എടവണ്ണ, പെരിന്തൽമണ്ണ, പലക്കാട് ചെറുപ്പുളശ്ശേരി, ഒറ്റപ്പാലം, കേരളശ്ശേരി, ആലത്തൂര്  എന്നിവിടങ്ങളിൽ ഇന്ന് ഉച്ചക്ക് ശേഷവും വൈകിട്ടുമായി മഴ സാധ്യത.

Join our WhatsApp Channel

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment