kerala weather today 26/10/23: വടക്കൻ കേരളത്തിനു മുകളിൽ ചക്രവാത ചുഴി

kerala weather today 26/10/23: വടക്കൻ കേരളത്തിനു മുകളിൽ ചക്രവാത ചുഴി

കേരളത്തിൽ ഇന്ന് 26/10/23 (വ്യാഴം) തുലാവർഷം ദുർബലം.  മധ്യ, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കുമെന്ന് Metbeat Weather ന്റെ  പ്രവചനം. ഉച്ചക്ക് ശേഷം ഇടിയോടെ മഴയാണ് ലഭിക്കുക. വടക്കും കേരളത്തിന് മുകളിൽ അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടതിനാൽ ഒറ്റപ്പെട്ട മഴ വടക്കൻ കേരളത്തിലും ഇന്ന് പ്രതീക്ഷിക്കാം.

kerala weather today 26/10/23: വടക്കൻ കേരളത്തിനു മുകളിൽ ചക്രവാത ചുഴി
kerala weather today 26/10/23: വടക്കൻ കേരളത്തിനു മുകളിൽ ചക്രവാത ചുഴി

 

ഇന്നത്തെ അന്തരീക്ഷ സ്ഥിതി

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ അതി തീവ്ര ചുഴലിക്കാറ്റ് ഹമൂണിന്റെ ശേഷിപ്പുകൾ മിസോറാമിന് മുകളിൽ എത്തി. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലാണ് കഴിഞ്ഞ ദിവസം ഹമൂൺ കരകയറിയത്. ഇന്നലെ രാത്രി തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തി കുറഞ്ഞ ഹമൂൺ, ഇന്ന് ശക്തി കൂടിയ ന്യൂനമർദ്ദമായി (well marked low pressure ) വീണ്ടും ശക്തി കുറയും.

വടക്കൻ കേരളത്തിനു മുകളിൽ ചക്രവാത ചുഴി

വടക്കൻ കേരളത്തിന് മുകളിലായി സമുദ്രോപരിതലത്തിൽ നിന്ന് 0.9 കി.മീ ഉയരത്തിൽ ഒരു ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇത് ഒറ്റപ്പെട്ട മഴക്ക് വടക്കൻ കേരളത്തിലെ തീരദേശങ്ങളിൽ കാരണമാകും. ഇന്നു രാവിലത്തെ ഉപഗ്രഹ ചിത്രത്തിൽ അറബി കടലിൽ മേഘരൂപീകരണം നടക്കുന്നുണ്ട്. കാലവർഷക്കാറ്റ് പിൻവാങ്ങിയതിനാൽ ഇവ പൂർണമായി കരയിൽ മഴയായി പെയ്യില്ല. എങ്കിലും ഉച്ചക്കുശേഷം ചില പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കണം.

കേരളത്തിലും തമിഴ്നാട്ടിലും ഇന്നും തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ ലഭിക്കും. തമിഴ്നാട്ടിൽ അടുത്ത ദിവസങ്ങളിൽ തുലാവർഷം ശക്തമാകും.

ഇന്ന് എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് ഉച്ചയ്ക്കുശേഷം ഇടിയോടെ ഇത്തരം മഴക്ക് സാധ്യത. ഇന്ന് ഇടി മിന്നൽ കഴിഞ്ഞ ദിവസം പോലെ ശക്തമാകില്ല.

മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഈ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയാഗിക്കുക.

LIVE LIGHTNING STRIKE MAP

ഞങ്ങളുടെ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.

©Metbeat News 

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment