കേരത്തിൽ ഇന്നും മഴ കുറയും. നാളെ ( ബുധൻ ) മുതലാണ് മഴ വീണ്ടും തിരികെ എത്തുക. ഇതേ കുറിച്ച് ഇന്നലത്തെ പോസ്റ്റ് വായിക്കാം.
Kerala Weather Today
ഇന്ന് ( 26/09/23) രാവിലെ കോഴിക്കോടിലും കണ്ണൂരിനും ഇടയിൽ ഒന്നോ രണ്ടോ സ്ഥലത്ത് നേരിയ ചാറ്റൽ മഴ എറണാകുളം ജില്ലയിലും ഏതാനും പ്രദേശങ്ങളിലും ചാറ്റൽ മഴ .

പകൽ എല്ലായിടത്തും വെയിൽ ലഭിക്കും. പകൽ മഴ സാധ്യത കുറവ്. ഉച്ചയ്ക്ക് ശേഷം നേരിയ ചാറ്റൽ മഴ പ്രതീക്ഷിക്കാം.
വടക്ക് രാത്രി മഴ
രാത്രിയോടെ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത. കോഴിക്കോടിലും കണ്ണൂരിനും ഇടയിലുള്ള പ്രദേശത്ത് ഇന്ന് രാത്രി വൈകിയോ പുലർച്ചെയോ ചില ഇടങ്ങളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയോ, ശക്തമായ മഴയോ ലഭിച്ചേക്കാം.
ഉയർന്ന തിരമാല സാധ്യത

കേരളതീരത്ത് ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന നില മാലകൾക്ക് സാധ്യത. 1.8 മീറ്റർ മുതൽ 2.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കാം. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പുലർത്തുക. തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശമുണ്ട്.