kerala weather 21/02/24 : ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; വരും ദിവസങ്ങളിൽ ചൂട് കുറയാൻ സാധ്യത
കേരളത്തിൽ ഇന്നും (2024 ഫെബ്രുവരി 21) ഉയർന്ന താപനില മുന്നറിയിപ്പ്. ഇതേ തുടർന്ന് 6 ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തിൽ രണ്ടുദിവസത്തിനകം ചൂടിൻ്റെ കാഠിന്യം കുറഞ്ഞ തുടങ്ങാനാണ് സാധ്യതയെന്ന് പ്രൈവറ്റ് കാലാവസ്ഥ സ്ഥാപനമായ Metbeat Weather അറിയിച്ചു. കാറ്റിന്റെ ഗതിയിൽ ഉണ്ടാകുന്ന മാറ്റം മൂലമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കൊടുംചൂടിൽ ആണ് താൽക്കാലിക ശമനം ലഭിക്കുക.
ഇന്നും കേരളത്തിൽ പലയിടങ്ങളിലും 37 മുതൽ 38 ഡിഗ്രി വരെ താപനില റിപ്പോർട്ട് ചെയ്തേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ 40° വരെ താപനില ഉണ്ടായിരുന്നിടങ്ങളിലാണ് ഇത്. കാറ്റിന്റെ അസ്ഥിരത കാരണം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചാറ്റൽ മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നലെ രാത്രി മഴ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിലും മഴ ഉണ്ടായിരുന്നു. വ്യാപകമായ വേനൽ മഴ ലഭിക്കാൻ ഇപ്പോൾ സമയം ആയിട്ടില്ല. മാർച്ച് ആദ്യവാരം കേരളത്തിൽ വേനൽ മഴ ലഭിക്കാനാണ് സാധ്യത എന്നും Metbeat Weather ലെ നിരീക്ഷകർ പറയുന്നു.
മാസം 24ന് പാലക്കാട് ജില്ലയുടെ തെക്കൻ മേഖലയിൽ ചൂട് കൂടാൻ സാധ്യത. ഫെബ്രുവരി 26, 27 തിയതികളിൽ കേരളത്തിൽ ചൂട് വീണ്ടും കനക്കും. മലപ്പുറം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഈ ദിവസങ്ങളിൽ ചൂട് 40 ഡിഗ്രി വരെ എത്താൻ സാധ്യത. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ ചൂട് ഉണ്ടാകും.