kerala weather today 04/10/23: തിരുവനന്തപുരത്തും മഴയില്ല ; സ്കൂളുകൾക്ക് അവധി, പരീക്ഷ മാറ്റി

kerala weather today 04/10/23: തിരുവനന്തപുരത്തും മഴയില്ല ; സ്കൂളുകൾക്ക് അവധി, പരീക്ഷ മാറ്റി

കേരളത്തിൽ എല്ലാ ജില്ലകളിലും പ്രസന്നമായ കാലാവസ്ഥ. മറ്റു ജില്ലകളിലെ മഴ അവസാനിച്ചിട്ടും കഴിഞ്ഞ രണ്ട് ദിവസമായി കൊല്ലം തിരുവനന്തപുരം ജില്ലകളിൽ മഴ തുടർന്നിരുന്നു. ഇന്ന് മുതൽ ഈ ജില്ലകളിലും  ശക്തമായ മഴ വിട്ടു നിൽക്കും. ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മേഖലയിലും മറ്റും ഒറ്റപ്പെട്ട മഴയുണ്ടാകും. പക്ഷേ അത് ഭയപ്പെടാനില്ല. ഇടത്തരം മഴയും ചാറ്റിൽ മഴയും തിരുവനന്തപുരം ജില്ലയിലും മറ്റു ജില്ലകളിലും ഇന്നും പ്രതീക്ഷിക്കാം.

വടക്കൻ കേരളത്തിൽ ഇന്ന് രാവിലെയും മൂടൽ മഞ്ഞ് തുടരും.പകൽ വെയിലിന് ചൂട് കൂടും.

kerala weather today 04/10/23
kerala weather today 04/10/23

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഒക്ടോബർ നാല് ) ജില്ലാ കലക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തും ഇന്ന് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യു.പി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ. പി സ്കൂൾ കരുനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകൾക്കും ബുധനാഴ്ച (2023 ഒക്ടോബർ 4) അവധി പ്രഖ്യാപിച്ച് ഉത്തരവായി.

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും നടക്കേണ്ട ജയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment