kerala weather 03/11/23 : തുലാവർഷം സജീവം
കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇന്ന് (വെള്ളി) അതിശക്തമായ മഴക്ക് സാധ്യത. തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ ആയതിനാൽ ഉച്ചക്ക് ശേഷം ഇടിയോടെ കൂടെ മഴയും കാറ്റും ഉണ്ടാകാനാണ് സാധ്യത. വടക്കൻ കേരളത്തേക്കാൾ ഇന്ന് കൂടുതൽ മഴ സാധ്യത പ്രവചിക്കപ്പെടുന്നത് തെക്കൻ ജില്ലകളിലാണ്. പത്തനംതിട്ടയിൽ ഉച്ചയ്ക്കുശേഷം ശക്തമായ മിന്നലോട് കൂടെയുള്ള അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും Metbeat Weather ലെ നിരീക്ഷകർ പറയുന്നു.
മഴ ശക്തമാകാൻ കാരണം
ബംഗാൾ ഉൾക്കടലിൽ വടക്കു കിഴക്കൻ കാറ്റ് (North East wind) ശക്തിപ്പെടുന്നതിന്റെയും വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ പാത്തി (trough) രൂപപ്പെട്ടതിനെയും തുടർന്നാണ് തുലാവർഷം ഇന്നും (03/11/23) ശക്തമായി തുടരുക. ഇനിയുള്ള ദിവസങ്ങളിലും മഴ കനക്കും.
തുലാവർഷ കാറ്റ് ശക്തം, ന്യൂനമർദ പാത്തി
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോടു കൂടെ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിനു മുകളിൽ താഴ്ന്ന അന്തരീക്ഷ പാളിയിൽ (lower tropospheric level ) ലാണ് ന്യൂനമർദ്ദ പാത്തി രൂപം കൊണ്ടത്. ഇത് ഈർപ്പമുള്ള കാറ്റിനെ ആന്ധ്ര, തമിഴ്നാട് ഭാഗത്തേക്ക് എത്തിക്കും. ഇവയാണ് തുലാമഴക്ക് കാരണമാകുക.
ഒരാഴ്ച മഴ തുടരും
ബംഗാൾ ഉൾക്കടലിൽ തുലാവർഷക്കാറ്റ് ശക്തിപ്പെടുന്നത് നവംബർ ആദ്യവാരം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ ശക്തിപ്പെടുമെന്നും കഴിഞ്ഞ ദിവസം ഈ വെബ്സൈറ്റിൽ ഞങ്ങളുടെ കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതോടെ തുലാവർഷം ദക്ഷിണേന്ത്യയിൽ ശക്തിപ്പെടുകയാണ്.
കേരളം ഭാഗിക മേഘാവൃതം
ഇന്ന് രാവിലെയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ നിരീക്ഷണത്തിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി ധാരാളം മേഘങ്ങൾ രൂപം കൊള്ളുന്നുണ്ട്. ഇവ കേരളത്തിന് മുകളിലും എത്തിയിരിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഭാഗികമായി മേഘാവൃതം . ശ്രീലങ്കയിലും തെക്കൻ തമിഴ്നാട്ടിലും ഇന്ന് മേഘാവൃതവും ഉച്ചക്കുശേഷം ഇടിയോടുകൂടി ശക്തമായ മഴ പെയ്യുകയും ചെയ്യും.
ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
പത്തനംതിട്ട , റാന്നി, അടൂർ, പുനലൂർ, കൊട്ടാരക്കര, ആയൂർ, കുളത്തു പുഴ, കിളിമാനൂർ, നെടുമങ്ങാട്, പൊൻമുടി, വിതുര, വർക്കല, പമ്പ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട പീരമേട്, കറുകച്ചാൽ, മുട്ടം, പൈനാവ്, മണ്ണാർക്കാട്, ചെർപ്പുള്ളശ്ശേരി, തിരൂർ, പൊന്നാനി, കുന്നംകുളം, ചാവക്കാട്, കോഴിക്കോട് നഗരം, വടകര, തലശേരി, കണ്ണൂർ നഗരം.
തമിഴ്നാട്ടിലെ കോയമ്പത്തൂർ, കാരമടൈ, അന്നൂർ, അവനാശി, മേട്ടുപാളയം വിജയ നഗരം.
മിന്നൽ ജാഗ്രത പാലിക്കണം
ഇപ്പോഴത്തെ മഴക്ക് കുറഞ്ഞ സമയം കൂടുതൽ വെള്ളം പെയ്യുന്ന രീതിയാണ് ഉള്ളത്. കാലാവസ്ഥ വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും നഗരങ്ങളിൽ വെള്ളക്കെട്ടിനും ഇത് കാരണമാകും. അതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക. മേഘങ്ങളുടെ രൂപീകരണത്തെക്കുറിച്ച് നിരീക്ഷണം നടത്തുമ്പോൾ ഇടിമിന്നലിന് ശക്തി കൂടാനുള്ള സാധ്യതയും ഉണ്ട് . ഉച്ചയ്ക്കുശേഷം ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഈ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയാഗിക്കുക.
ഞങ്ങളുടെ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.