kerala weather 08/09/24: ന്യൂനമർദം ശക്തിപ്പെട്ടു, മഴ സാധ്യത ഇങ്ങനെ
മധ്യ ബംഗാൾ ഉൾക്കടലിൽ വടക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം (low pressure area) നാളെ (തിങ്കൾ) തീവ്ര ന്യൂനമർദ്ദം ( Depression ) ആകും. ഇന്നലെ ഈ ന്യൂനമർദ്ദം ശക്തിപ്പെട്ട് well marked low pressure – WML ആയിരുന്നു.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപത്തു വച്ചാണ് നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളത്. തുടർന്നുള്ള 3 – 4 ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ് ഛത്തീസ്‌ഗഡ് മേഖലയിലേക്ക് പ്രവേശിക്കും.
കഴിഞ്ഞ തവണത്തെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം പോലെ പെട്ടെന്ന് ശക്തിപ്പെടുകയും കരകയറുകയും ചെയ്യാതെ കടലിൽ തന്നെ തുടരുകയാണ്. കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.
ന്യൂനമർദ്ദം ശക്തിപ്പെടുന്നത് മൂലമാണ് കേരളത്തിലും മഴ അല്പം കൂടുന്നത്. ന്യൂനമർദം കരകയറി ദുർബലമാകുന്നതോടെ ഈ മഴയുടെ ലഭ്യതയിലും കേരളത്തിൽ ഉൾപ്പെടെ കുറവുണ്ടാകും. തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും മഴ ശക്തി പെട്ടേക്കും.
എന്നാൽ ദിവസം മുഴുവൻ സമയവും നീണ്ടുനിൽക്കുന്ന മഴയോ തീവ്ര മഴയോ പ്രതീക്ഷിക്കുന്നില്ല. കരയോടൊപ്പം അറബിക്കടലിലും മഴ തുടരും. ചൊവ്വാഴ്ച കാസർകോട്, മംഗലാപുരം, കണ്ണൂർ തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങൾ ഉൾപ്പെടെ മഴ സാധ്യത.
ഇന്ന് ഞായർ കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴക്കോ സാധ്യത. ഇപ്പോഴത്തെ മഴ ബുധനാഴ്ച വരെ തുടരാനാണ് സാധ്യത. തുടർന്ന് മഴ കുറയും.
ഇന്ന് രാവിലെ എറണാകുളം ജില്ലയിലും പരിസരപ്രദേശങ്ങളിലും മഴ ലഭിച്ചു. ഇന്നലെ രാത്രി കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിലും മഴ ലഭിച്ചു. മഴ സാധ്യതയെ തുടർന്ന് ഇന്ന് എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ ഇല്ല. തെക്കൻ തമിഴ്നാട് തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഉയർന്ന തിരമാല സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page