kerala weather 25/03/25 : മധ്യ, വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിൽ ഇന്ന് പൊതുവെ മഴ കുറയുമെങ്കിലും മധ്യ, വടക്കൻ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിയോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ സാധ്യത. തെക്കൻ കേരളത്തിലും ചില പ്രദേശങ്ങളിൽ മാത്രം ഒറ്റപ്പെട്ട മഴ ( Isolated rain) പ്രതീക്ഷിക്കാം.
കേരളത്തെ നേരിട്ട് ബാധിക്കുന്ന പ്രത്യേക അന്തരീക്ഷ സ്ഥിതി ( Local weather system) നിലവിൽ ഇല്ലെങ്കിലും വടക്കു പടിഞ്ഞാറൻ കാറ്റിൻ്റെ ഭാഗമായി ഇന്ന് പടിഞ്ഞാറൻ തീരത്ത് ഇടിയോടെ മഴ (Thunderstorm) സാധ്യത. ഈർപ്പം ഗോവ മുതൽ തെക്കോട്ട് തീരദേശത്ത് കേന്ദ്രീകരിക്കപ്പെടുന്നതിനാൽ ഉച്ചയ്ക്ക് ശേഷം തീരദേശ കർണാടക, വടക്കൻ കേരളം മേഖലകളിൽ മഴ ലഭിച്ചേക്കും.
കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം തീരദേശത്ത് മഴ സാധ്യത. തിരൂർ മുതൽ പനാജി വരെയുള്ള തീരത്താണ് മഴ ലഭിക്കുക. വടക്കൻ കേരളത്തിൽ എത്തുന്ന കാറ്റ് പശ്ചിമഘട്ടം (Western ghats) കാരണം കണ്ണൂർ, മലപ്പുറം ജില്ലകളിൽ വ്യാപിച്ചേക്കും. അങ്ങനെയെങ്കിൽ ഇടനാട് പ്രദേശത്തും മഴ സാധ്യതയുണ്ടാകും.
അതിനിടെ, ഭൂമധ്യ രേഖയോട് ചേർന്ന് ( Equotorial Indian Ocean) തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ (south east bay of bengal) അന്തരീക്ഷത്തിൻ്റെ താഴ്ന്ന ഉയരത്തിൽ ഒരു ചക്രവാത ചുഴി (Cyclonic Circulation) രൂപപ്പെട്ടു. ഇത് വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കുറച്ചേക്കും.
കേരളം, തമിഴ്നാട് ഭാഗത്തെ ഈർപ്പത്തെ ബംഗാൾ ഉൾക്കടലിലേക്ക് കൊണ്ടു പോകുന്നത് മൂലമാണ്. എന്നിരുന്നാലും പശ്ചിമഘട്ട സാന്നിധ്യം മൂലം കേരളത്തിൽ കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴയ്ക്കും ഈ ഈർപ്പ പ്രവാഹം കാരണമാകും. എന്നാൽ തമിഴ്നാട്ടിൽ വരണ്ട കാലാവസ്ഥയും (Dry hot humid condition) ചൂടും അനുഭവപ്പെടും.
for local weather forecast click here